മലയാളികളുടെ ആകെയുള്ള ക്രിക്കറ്റിലെ പ്രതീക്ഷയാണ് സഞ്ജു സാംസൺ. 2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചെങ്കിലും നിരവധി തവണയാണ് മലയാളി താരത്തിന് ബിസിസിഐയുടെ പക്ഷത്ത് നിന്നും അവഗണന നേരിടേണ്ടി വന്നരിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ സഞ്ജു സാംസണിന് അവഗണന മാത്രമാണ് ലഭിക്കുന്നത്. പരിക്ക് ഭേദമായി തിരികെയെത്തിയ മലയാളി താരത്തിനെക്കാളും സെലക്ടർമാർ കൂടുതൽ പരിഗണന നൽകുന്നത് ഫോം ഔട്ടായ കെ.എൽ രാഹുൽ പോലെയുള്ള താരങ്ങൾക്കാണ്. ഇത് വലിയതോതിലാണ് ബിസിസിഐക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഇന്ന് താരം ഒരു കറുപ്പ് നിറത്തിലുള്ള ഷർട്ടും പാന്റസും ഷൂസും ധരിച്ചുകൊണ്ടുള്ള ചിത്രം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഞ്ജു കറുപ്പ് അണിഞ്ഞുള്ള തന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത്. കറുത്ത ലവ് സ്മൈലി ക്യാപ്ഷനായി നൽകികൊണ്ടാണ് സഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്.


ALSO READ : 'രാഹുലിനെ ഹണിമൂണിന് വിടൂ'; സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ ഓപ്പണർക്കെതിരെ രൂക്ഷ വിമർശനം



എന്നാൽ താരം തന്റെ പ്രതിഷേധം അറിയിക്കുന്നതാണ് ആ കറുപ്പ് അണിയുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ബിസിസിഐക്കെതിരെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധം കൂടിയാണോ ഈ കറുപ്പ് അണിഞ്ഞിരിക്കുന്നതെന്ന് ചിലർ സഞ്ജു പങ്കുവച്ച പോസ്റ്റിന് താഴെയായി കമന്റുകളായി രേഖപ്പെടുത്തിട്ടുണ്ട്. 'എന്തിനും ഒരു മര്യാദ വേണം കേട്ടോ' എന്ന് പറഞ്ഞുകൊണ്ട് ചിലർ കേരള പോലീസിനെ കമന്റിൽ മെൻഷൻ ചെയ്യുന്നുണ്ട്.


കഴിഞ്ഞ ദിവസമാണ് ബിസിസിഐ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സ്ക്വാഡിനെയും പ്രഖ്യാപിക്കുന്നത്. ഓസ്ട്രേലിയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് - രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് ഐയ്യർ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ഉമ്രാൻ മാലിക്ക്, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, ജയദേവ് ഉനദ്ഘട്ട്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഓസ്ട്രേലിയയ്ക്ക് ഇന്ത്യയിലുള്ളത്. മാർച്ച് 17ന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ മത്സരം. തുടർന്ന് 19-ാം തീയതി വിശാഖപട്ടണത്തും അവസാനം ചെന്നൈയിൽ വെച്ച് മാർച്ച് 22നുമാണ് മത്സരം സംഘടിപ്പിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.