ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമെത്തുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന മത്സരങ്ങളിലെ ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണിന് ഉൾപ്പെടുത്തിയേക്കും. പരിക്കേറ്റ ശ്രെയസ് ഐയ്യർക്ക് പകരം സഞ്ജു സാംസണിനെ ടീമിലേക്ക് പരിഗണിക്കാനാകും സാധ്യതയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പുറത്തേറ്റ പരിക്കിനെ തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്നും ശ്രയസ് ഐയ്യർ ഒഴിവാക്കിയേക്കുമെന്നാണ് ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നത്. വലംകൈ ബാറ്ററുടെ അഭാവത്തിൽ മലയാളി താരത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യതയെന്നാണ് ഇൻസൈഡ്സ്പോർട്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഹമ്മദബാദ് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തിലാണ് ശ്രെയസ് ഐയ്യർ പുറം വേദനയെ തുടർന്ന് ടീമിൽ നിന്നും പിന്മാറിയത്. തുടർന്ന് താരത്തെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. മുതുകിന് താഴെയായി കണ്ടെത്തിയ പരിക്ക് ഭേദമാകാൻ താരത്തിന് ഏറ്റവും കുറഞ്ഞത് വിശ്രമം ആവശ്യമാണ്. അതെ തുടർന്ന് ഓസീസിനെതിരെ ഏകദിന പരമ്പരയിൽ നിന്നും മധ്യനിര താരത്തെ മാറ്റി നിർത്തിയേക്കും.


ALSO READ : WTC Final 2023 : അഹമ്മദബാദിൽ ജയിച്ചില്ലെങ്കിലും ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ; കിവീസെ നന്ദി...


ഈ കഴിഞ്ഞ ഫെബ്രുവരി 19നാണ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുന്നത്. ഫോം ഔട്ടിലുള്ള കെ.എൽ രാഹുലിനെ നിലനിർത്തി സഞ്ജുവിന് അവസരം നിഷേധിച്ചതിൽ ടീം സെലക്ടർമാക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കാൽമുട്ടിന്നേറ്റ പരിക്ക് ഭേദമായി മലയാളി താരം നൂറ് ശതമാനം ഫിറ്റ്നെസ് വീണ്ടെടുത്തിരിക്കുകയാണ് ഇപ്പോൾ.


ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ഓസ്ട്രേലിയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് - രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് ഐയ്യർ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ഉമ്രാൻ മാലിക്ക്, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, ജയദേവ് ഉനദ്ഘട്ട്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഓസ്ട്രേലിയയ്ക്ക് ഇന്ത്യയിലുള്ളത്. മാർച്ച് 17ന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ മത്സരം. തുടർന്ന് 19-ാം തീയതി വിശാഖപട്ടണത്തും അവസാനം ചെന്നൈയിൽ വെച്ച് മാർച്ച് 22നുമാണ് മത്സരം സംഘടിപ്പിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.