കൊറോണ: പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് വിലക്ക്, വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്ന് സഞ്ജു!!
പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian Cricket Team) താരവും മലയാളിയുമായ സഞ്ജു സാംസണ്‍ (Sanju Samson).
തിരുവനന്തപുരം: പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian Cricket Team) താരവും മലയാളിയുമായ സഞ്ജു സാംസണ്‍ (Sanju Samson).
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്നാണ് പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് വിലക്കേര്‍പ്പെടുത്തി (Saliva Ban) നിയമം പരിഷ്കരിച്ചത്.
മോദിയുടെ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റു... #തോറ്റപ്രധാനമന്ത്രി-യ്ക്ക് പിന്നില്‍ ആഷിന്‍
ഇത് വിക്കറ്റ് കീപ്പിംഗ് എളുപ്പമാക്കുമെന്ന് പറഞ്ഞ സഞ്ജു എല്ലാം സാഹചര്യത്തിന് അനുസരിച്ചാകാമെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ ഇത് വലിയ ചലനമുണ്ടാക്കില്ലെങ്കിലും ബൗളര്‍മാര്‍ക്ക് ആനുകൂല്യ൦ ലഭിക്കുന്ന വിദേശ പിച്ചുകളില്‍ അതിന്‍റെ പ്രത്യാഘാതം കാണാമെന്നും സഞ്ജു പറയുന്നു.
അതേസമയം, രാജ്യാന്തര ക്രിക്കറ്റില്‍ (International Cricket) വിക്കറ്റ് കീപ്പിംഗിന്‍റെ നിര്‍വചനം തിരുത്തിയ രണ്ട് വ്യക്തികളാണ് ഉള്ളതെന്നും സഞ്ജു പറഞ്ഞു. ഓസ്ട്രേലിയ(Australia)യുടെ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി(MS Dhoni)യുമാണത്.
താരത്തിന് കാവലായി ജലാല്‍, ദീപികയുടെ ബോഡിഗാര്‍ഡിന്‍റെ ശമ്പളം കേട്ടാല്‍ ഞെട്ടും!!
വിക്കറ്റ് കീപ്പറുടെ റോളിനു ആദ്യ നിര്‍വചനം നല്‍കിയത് ഗില്‍ക്രിസ്റ്റാണ് (Adam GillChrist) . മുന്‍നിരയില്‍ ബാറ്റിംഗിനിറങ്ങി ഗില്‍ക്രിസ്റ്റ് അടിച്ചു തകര്‍ത്തപ്പോള്‍ മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങി ധോണിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍റെ റോള്‍ മാറ്റിയെഴുതി. -സഞ്ജു പറയുന്നു.
കൂടാതെ, ഏതു പ്രതിസന്ധിയെയും ശാന്തതയോടെ നേരിടുന്ന ധോണിയെയാണ് താന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതെന്നും തന്‍റെ ബാറ്റിംഗില്‍ അത് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെന്നും സഞ്ജു പറഞ്ഞു.