`അറിഞ്ഞില്ല... ആരും പറഞ്ഞില്ല... ഇങ്ങനെ ഒരു സൂപ്പർ സീനിയറെ പറ്റി`: ബിജു മേനോനും ക്രിക്കറ്റ് താരമായിരുന്നു; ചിത്രം പങ്കുവച്ച് സഞ്ജു സാംസൺ
Biju Menon Cricketer : തൃശൂർ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ബിജു മേനോന്റെ ഐഡി കാർഡാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്
മലയാളികൾക്ക് വളരെ പ്രിയങ്കരനായ സിനിമ താരമാണ് നടൻ ബിജു മേനോൻ. നടൻ എന്ന ബിജു മേനോനെ എല്ലാവർക്കും അത്രയ്ക്ക് സുപരിതമാണ്. എന്നാൽ ഒരു ക്രിക്കറ്റർ എന്ന ബിജു മേനോനെയോ? അതേ ബിജു മേനോൻ ഒരു ക്രിക്കറ്റ് താരമാണ്. ആ രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ. ഇങ്ങനെ ഒരു സീനിയർ തനിക്ക് ഉണ്ടായിരന്നുയെന്ന് ആരും പറഞ്ഞില്ലയെന്നും സഞ്ജു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചുകൊണ്ടാണ് ആ ചിത്രം പുറത്ത് വിട്ടത്.
" അറിഞ്ഞില്ല... ആരും പറഞ്ഞില്ല... ഞങ്ങളുടെ സൂപ്പർ സീനയിൽ ബിജു മേനോൻ" സഞ്ജു സാംസൺ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. തൃശൂർ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ബിജു മേനോന്റെ തിരച്ചറിയൽ കാർഡാണ് സഞ്ജു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചരിക്കുന്നത്.
ALSO READ : Murali Vijay : വിരമിക്കൽ പ്രഖ്യാപിച്ച് മുരളി വിജയ്; ഇനി ക്രിക്കറ്റിന്റെ മറ്റൊരു ലോകത്തേക്ക്
നിലവിൽ ബിജു മേനോൻ വിനീത് ശ്രീനിവാസനൊപ്പം കേന്ദ്ര കഥാപാത്രമായി എത്തിയ തങ്കം സിനിമയിൽ തിയറ്ററിൽ മികച്ച പ്രതികരണവുമായി ഓടുകയാണ്. ജനുവരി 26ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സഞ്ജു ആകട്ടെ ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ടി20 മത്സത്തിനിടെ പരിക്കേറ്റ് പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. പരിക്ക് ഭേദമായ താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിയ തന്റെ ഫിറ്റ്നെസ് തെളിയിക്കുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് സഞ്ജു ഇപ്പോൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...