ഹരാരെ : മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. നിശ്ചിത ഓവർ ഫോർമാറ്റുകൾ ആദ്യമൊന്ന് താളം ലഭിക്കാൻ വൈകിയെങ്കിലും തന്റെ റിഥം കണ്ടെത്തിയ സഞ്ജു ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യം ഉറപ്പാക്കുവാൻ ശ്രമിക്കുകയാണ്. പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്തിന്റെയോ മറ്റ് ബാറ്റർമാരുടെ ഒഴിവിലേക്കാണ് നിലവിൽ മലയാളി താരത്തെ ബിസിസിഐ പരിഗണിക്കാറുള്ളത്. നേരത്തെ ലഭിച്ച അവസരങ്ങൾ വേണ്ടത്രവിധം സഞ്ജു ഉപയോഗപ്പെടുത്തിന്നില്ല എന്ന വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അതിനെല്ലാം മറുപടിയെന്നവിധമാണ് താരം തന്റെ പ്രകടനത്തിലൂടെ കാണിക്കുന്നത്. എന്നാലും ഏഷ്യൻ കപ്പിൽ തനിക്ക് ലഭിക്കാതെ പോയ പരിഗണനയെയും മലയാളികളുടെ സ്നേഹത്തെയും കുറിച്ചും സംസാരിക്കുകയാണ് സഞ്ജു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാരരെയിൽ പുരോഗമിക്കുന്ന ഇന്ത്യയുടെ സിംബാബ്വേ പര്യടനത്തിനിടെ താരം സോണി സ്പോർട്സ് നെറ്റുവർക്കിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം അറിയിക്കുന്നത്. മൂന്നാം ഏകദിനത്തിന് മുന്നോടിയായിട്ട് മുൻ ഇന്ത്യൻ താരം റോഹൻ ഗവാസ്കറോടാണ് ടീമിൽ ലഭിക്കാതെ പോകുന്ന പരിഗണനയെ കുറിച്ചും മലയാളികളുടെ സ്നേഹത്തെയും കുറിച്ച് സംസാരിക്കുന്നത്. 


ALSO READ : Chahal-Dhanasree : ക്രിക്കറ്റ് താരം ചഹലും ഇൻഫ്ലുവൻസർ ധനശ്രീയും തമ്മിൽ വേർപിരിയുന്നു? വാർത്തകളോട് പ്രതികരിച്ച് ധനശ്രീ


വളരെ കഴിവുള്ള താരമാണ് സഞ്ജു പക്ഷെ ലഭിക്കുന്ന അവസരം വളരെ കുറിവാണ്. അതിൽ സമ്മർദമുണ്ടോ എന്ന് റോഹൻ ചോദിച്ചപ്പോൾ മലയാളി താരത്തിന്റെ മറുപടി ഇങ്ങനെ... "സത്യം പറയുകയാണെങ്കിൽ, നാം ഏതിലൂടെ പോകുന്ന അതെല്ലാം നമ്മുക്ക് ഒരു പോസ്റ്റീവായ അനുഭവ് നൽകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സുഹൃത്തുക്കൾ രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ എനിക്ക് അൽപമൊക്കെ ബുദ്ധിമുട്ടുകൾ തോന്നാറുണ്ട്. പക്ഷെ അന്നാൽ ഞാൻ അതിന്റെ പോസിറ്റീവ് ഭാഗം മാത്രമെ ഞാൻ കാണാറുള്ളു. ആ സമയത്ത് ഞാൻ ആഭ്യന്തര മത്സരങ്ങളിൽ കളിച്ച എന്റെ കളിമികവ് കൂടുതൽ പുറത്തേക്ക് കൊണ്ടുവരാൻ സാധിച്ചു"


"ക്യാപ്റ്റൻസി സ്ഥാനം ലഭിച്ചതോടെ ക്രിക്കറ്റിന് കുറിച്ച് അന്ന് വരെയുള്ള എന്റെ കാഴ്ചപാടുകൾ മാറുകയായിരുന്നു. അന്ന് വരെ എന്റെ പ്രകടന മികവ് മാത്രമായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാൽ ക്യാപ്റ്റൻസി സ്ഥാനത്തേക്കെത്തിയപ്പോൾ എന്റെയും ടീമിന്റെയും ടീമിലെ ഓരോ താരങ്ങളുടെ പ്രകടനവും ചിന്താഗതിയും എങ്ങനെയാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. അത് ക്രിക്കറ്റ് മറ്റൊരു തലത്തിലേക്ക് എന്നെ എത്തിക്കുകയും ചെയ്തു" ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യപ്റ്റൻസി സ്ഥാനം തന്നിൽ കൊണ്ടുന്ന മാറ്റത്തെ കുറിച്ച് സഞ്ജു പറഞ്ഞു. 


ALSO READ : IND vs ZIM : സിക്സർ പറത്തി ജയം സമ്മാനിച്ച് സഞ്ജു; സിംബാബ്വെയ്ക്കെതിരെ ഇന്ത്യക്ക് പരമ്പര



ഇന്ത്യക്ക് പുറത്ത് എവിടെ പര്യടനത്തിന് പോയാൽ സഞ്ജുവിന്റെ പേര് ആർത്ത് വിളിക്കുന്ന ഒരു ആരാധകവൃന്ദമുണ്ടാകും. അത് തനിക്ക് ആവേശമുയർത്തുന്നുണ്ടോ അതോ സമ്മർദം നൽകുന്നുണ്ടോ റോഹൻ സഞ്ജുവിനോട് ചോദിച്ചു. ഇതിന് മുറപടിയായി മലയാളി താരം പറഞ്ഞത് ഇങ്ങനെ. "സത്യം പറഞ്ഞാൽ എനിക്ക് ഒരു അത്ഭുതമായിട്ടാണ് തോന്നിയത്. അകെ ആറോ ഏഴോ മത്സരങ്ങൾ രാജ്യത്തിനായി കളിച്ചിട്ടുള്ള എനിക്ക് ഇത്രയും പിന്തുണ ലഭിക്കുമ്പോൾ അത്ഭുതമാണ്. അതുകൊണ്ട് ഞാൻ മലയാളിയായതിൽ അഭിമാനിക്കുന്നു. കുറെ പേര് എന്നെ ചേട്ടാ.. ചേട്ടാ എന്ന് വിളിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. മലയാളി എന്ന നിലയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതിലും അഭിമാനമുണ്ട്. ഈ ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ട് ഒപ്പം സമ്മർദവും. അത് എനിക്ക് കൂടുതൽ മികച്ച രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ സഹായിക്കുന്നുമുണ്ട്" സഞ്ജു സാംസൺ പറഞ്ഞു. 


ആഫ്രിക്കൻ ടീമിനെതിയുള്ള രണ്ടാം മത്സരത്തിൽ ധോണി സ്റ്റൈലിൽ സിക്സർ പറത്തിയാണ് സഞ്ജു ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നിർണായക ഇന്നിങ്സ് വഹിച്ച മലയാളി താരം തന്റെ അന്തരാഷ്ട്ര കരിയറിലെ ആദ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.