Thiruvananthapuram : ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ ടി20 (India vs New Zealand T20I) ടീമിന്റെ പ്രഖ്യാപനത്തിന് ശേഷം ഉയർന്ന ചോദ്യമാണ് എന്തുകൊണ്ടാണ് മലയാളി താരം സഞ്ജു സാംസണിന് (Sanju Samson) ടീമിൽ പരഗിണിച്ചില്ല എന്ന്. ഐപിഎല്ലിലും (IPL 2021) നിലവിൽ പുരോഗമിക്കുന്ന സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിലും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്ന താരത്തെ കിവീസിനെതിരെയുള്ള മൂന്ന് മത്സരങ്ങളിലേക്കുള്ള ടീമിലേക്ക് പരിഗണിക്കാതെ ഇരുന്നപ്പോഴാണ് സഞ്ജുവിനെ പിന്തുണക്കുന്നവർ  സോഷ്യൽ മീഡിയ പോസ്റ്റുമായ രംഗത്തെത്തിയിരിക്കുന്നത്. അതിന് പിന്നാലെ ടീമിൽ ഉൾപ്പെടുത്താതിലുള്ള താരത്തിന്റെ അമർഷമാണെന്ന് ഏറെക്കുറെ മനസ്സിലാക്കുന്നവിധമുള്ള ഒരു പോസ്റ്റും സഞ്ജു തന്റെ സോഷ്യൽ മീഡിയ പേജിൽ ഇടുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

#JusticeForSamson എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങിൽ നിൽക്കുമ്പോഴാണ് താരത്തിന്റെ പോസ്റ്റും സോഷ്യൽ മീഡിയയിലെത്തുന്നത്. മൂന്ന് വെത്യസ്ത സാഹചര്യങ്ങളിലുള്ള സഞ്ജുവിന്റെ മികച്ച ക്യാച്ചുകളുടെ ചിത്രമാണ് താരം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരിക്കുന്നത്. പ്രത്യേക അടിക്കുറുപ്പ് ഒന്നും നൽകാതെയാണ് താരം തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ALSO READ : IPL 2022 : Sanju Samson രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്കെന്ന് ഏകദേശം ഉറപ്പിച്ചു, ഇനിയും കാത്തിരിക്കുന്നത് ഔദ്യോഗിക ലേലം മാത്രം



IPL 2021 സീസണിൽ രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജുവിന് ക്യാപ്റ്റൻസി വലിയ മികവൊന്നും കാണാൻ സാധിച്ചില്ലെങ്കിലും ബാറ്റിങിൽ താരം നല്ല പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചിരുന്നത്. അതോടൊപ്പം തന്നെ നിലവിൽ പുരോഗമിക്കുന്ന ആഭ്യന്തര ടൂർണമെന്റായ സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള കേരള ടീം പ്രീ-ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മലയാളി താരം മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.


ALSO READ : Rohit Sharma ഇന്ത്യൻ ക്യാപ്റ്റൻ, ന്യൂസിലാൻഡിനെതിരെയുള്ള T20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, കോലിക്ക് വിശ്രമം


ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യൻ ടീമിനെ പുറമെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായിട്ടുള്ള സന്നാഹമത്സരത്തിനുള്ള ഇന്ത്യൻ എ ടീമിൽ പോലും സഞ്ജുവിനെ ഉൾപ്പെടുത്തിട്ടില്ല. രോഹിത് ശർമയെ ക്യപ്റ്റനാക്കി ബിസിസിഐ ഇന്നലെ ഒക്ടോബർ 9ന് വൈകിട്ടാണ് കിവീസിനെതിരെയുള്ള ടി20 ടീമിന് പ്രഖ്യാപിച്ചത്. നവംബർ 17ന് ജെയ്പൂർ, നവംബർ 19ന് റാഞ്ചി, നവംബർ 21ന് കൊൽക്കത്ത എന്നിവടങ്ങളിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.


ALSO READ : T20 World Cup: ഇന്ത്യന്‍ ടീമിന്‍റെ അടുത്ത ക്യാപ്റ്റന്‍ ആരെന്ന സൂചന നല്‍കി വിരാട് കോഹ്ലി


India’s T20I squad : രോഹിത് ശർമ, കെ.എൽ രാഹുൽ, റുതുരാജ് ഗെയ്ക്വാദ്, ശ്രയസ് ഐയ്യർ, സുര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, വെങ്കടേശ് ഐയ്യർ, യുസ്വേന്ദ്ര ചഹൽ, ആർ അശ്വിൻ, അക്സർ പട്ടേൽ, അവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്. എന്നിങ്ങനെയാണ് ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യൻ ടീം.


India ‘A’ squad for South Africa tour : പ്രിയങ്ക പഞ്ചാൽ, പൃഥ്വി ഷോ, അഭിമന്യം ഈഷ്വരൻ, ദേവ്ദത്ത് പടിക്കൽ, സർഫാസ് ഖാൻ, ബാബ അപരജിത്ത്, ഉപേന്ദ്ര യാദവ്, കെ ഗൌതം, രാഹുൽ ചഹർ, സൌരഭ് കുമാർ, നവ്ദീപ് സെയ്നി, ഉമ്രാൻ മാലിക്ക്, ഇഷാൻ പോരെൽ, അർസാൻ നാഗ്വസ്വല്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.