IND vs WI : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ, സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റൻ
India vs West Indies T20 Squad : അതേസമയം ഐപിഎൽ 2023 സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച റിങ്കു സിങ്ങുവിന് ടീമിൽ ഇടം ലഭിച്ചില്ല
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോലി ഉൾപ്പെടെയുള്ളവർക്ക് വിശ്രമം നൽകികൊണ്ടാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. സൂര്യകുമാർ യാദവിനെ ഉപനായകനായി നിയമിച്ചു. മലയാളി വിക്കറ്റ് കീപ്പർ താരം സഞ്ജു സാംസൺ സ്ക്വാഡിൽ ഇടം നേടി. ഓഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്.
അതേസമയം ഇക്കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ ടൂർണമെന്റിൽ മികച്ച പ്രകടം പുറത്തെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്ങ് ടീമിൽ ഇടം നേടിയില്ല. യശ്വസി ജയ്സ്വാളിനും തിലക് വർമ്മയ്ക്കും ഇന്ത്യയുടെ ടി20 സ്ക്വാഡിലേക്ക് ആദ്യമായി വിളി വന്നു. ഒപ്പം മുഹമ്മദ് ഷമിയുടെ അഭാവത്തിൽ മുകേഷ് കുമാറും സ്ക്വാഡിലെത്തി.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡ്
ഇഷാൻ കിഷൻ, ശുഭ്മാൻ ശിൽ, യശ്വസി ജയ്സ്വാൾ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, രവി ബിഷ്നോയി, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ
അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരെയുള്ളത്. ഓഗസ്റ്റ് മൂന്നിനാണ് പരമ്പരയിലെ ആദ്യ മത്സരം. ആദ്യ മൂന്ന് മത്സരങ്ങൾ കരീബിയൻ ദ്വീപുകളിലും ബാക്കി രണ്ട് മത്സരങ്ങൾ അമേരിക്കയിലും വെച്ചാണ് സംഘടിപ്പിക്കുക. അമേരിക്കയിലെ ഫ്ലോറിഡയിൽ വെച്ചാണ് അവസാന രണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുക.
വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന സ്ക്വാഡ്
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ
വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ്
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശ്വസി ജയ്സ്വാൾ, അജിങ്ക്യ രഹാനെ, ഇഷാൻ കിഷൻ, കെ എസ് ഭരത്, ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, നവ്ദീപ് സെയ്നി, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
ടി20യ്ക്ക് പുറമെ ഇന്ത്യക്ക് കരീബിയൻ പര്യടനത്തിൽ ടെസ്റ്റും ഏകദിന പരമ്പരയുമുണ്ട്. ഇവ രണ്ടിന് ശേഷമാണ് അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്. ജൂലൈ 12 മുതലാണ് ഇന്ത്യയുടെ കരീബിയൻ പര്യടനം ആരംഭിക്കുക. ഓഗസ്റ്റ് 13നാണ് പര്യടനത്തിലെ ടി20 പരമ്പരയിലെ അവസാന മത്സരം. ടി20ക്ക് പുറമെ ഇന്ത്യയുടെ ഏകദിന സ്ക്വാഡിലേക്ക് സഞ്ജു സാംസൺ ഇടം നേടി. ഈ കഴിഞ്ഞ ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിനിടെ ഉണ്ടായ പരിക്ക് ഭേദമായതിന് ശേഷം ആദ്യമായിട്ടാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് വിളി വരുന്നത്. പരിക്കും ഐപിഎല്ലിനും ശേഷം അഞ്ച് മാസത്തെ ഇടവേള കഴിഞ്ഞാണ് സഞ്ജു ഇന്ത്യൻ ജേഴ്സി വീണ്ടും അണിയാൻ ഒരുങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് സക്കിളിനുള്ള ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്ന വിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയിലൂടെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...