വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഏകദിന പരമ്പരയുമായി ടീം ഇന്ത്യ വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് തയ്യാറെടുക്കുകയാണ്. ആദ്യ ഏകദിനത്തിൽ നായകൻ രോഹിത് ശർമ്മ ലൈനപ്പ് പ്രഖ്യാപിച്ചപ്പോൾ മലയാളികൾ തിരഞ്ഞത് ഒരേയൊരു പേരായിരുന്നു - സഞ്ജു സാംസൺ. എന്നാൽ, സഞ്ജു സാംസണ് ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല. കെ.എൽ രാഹുലിനും ഋഷഭ് പന്തിനും പകരക്കാരനായി ഇഷാൻ കിഷനെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി തിരഞ്ഞെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ ഏകദിന ക്രിക്കറ്റിൽ മോശം ഫോമിലാണെങ്കിലും സൂര്യകുമാർ യാദവിന് വീണ്ടും ടീമിൽ അവസരം ലഭിച്ചു. ഒട്ടേറെ പരീക്ഷണങ്ങൾ കണ്ട മത്സരത്തിൽ മൂന്നാം നമ്പറിൽ കളത്തിലിറങ്ങിയത് സൂര്യകുമാറായിരുന്നു. 50 ഓവർ ഫോർമാറ്റിൽ സൂര്യ പെടാപ്പാട് പെടുന്നത് കണ്ട് നിരവധി ആരാധകരാണ് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തെ വിമർശിച്ച് രം​ഗത്തെത്തിയത്. 


ALSO READ: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം; നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20


ഏകദിന ഫോർമാറ്റിൽ ടീം ഇന്ത്യയ്‌ക്കായി അടുത്തിടെ കളിച്ച മത്സരങ്ങളിലെല്ലാം സഞ്ജു ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. അടുത്തിടെ ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന ഏകദിനങ്ങളിൽ തുടർച്ചയായി മൂന്ന് തവണയാണ് നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ പുറത്തായത്. ഈ കണക്കുകളെല്ലാം പരിശോധിച്ചാൽ സൂര്യകുമാർ യാദവിനേക്കാൾ മികച്ചത് സഞ്ജുവാണെന്ന് പറയാൻ കഴിയും. 


അവസാനം കളിച്ച 6 ഇന്നിം​ഗ്സുകളിൽ 9, 0, 0, 0, 14, 31 എന്നിങ്ങനെയാണ് സൂര്യയുടെ സമ്പാദ്യം. മറുഭാ​ഗത്ത്, സഞ്ജുവാകട്ടെ 36, 2*, 30*, 86*, 15, 43* എന്നിങ്ങനെ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. നിലവിൽ‍ ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണ് സൂര്യകുമാർ എന്ന കാര്യത്തിൽ തർക്കമില്ല. അടുത്തിടെ നടന്ന ഐപിഎല്ലിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ മികവ് കണ്ടതാണ്. എന്നിരുന്നാലും, അടുത്തിടെ ലഭിച്ച അവസരങ്ങളിൽ ടീമിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ സൂര്യകുമാർ പരാജയപ്പെട്ടെന്ന് പറയാതിരിക്കാൻ കഴിയില്ല. ഏകദിന ലോകകപ്പിന് ഏകദേശം 2 മാസം മാത്രം ശേഷിക്കെ, ടീം സെലക്ഷനുമായി ബന്ധപ്പെട്ട് സെലക്ടർമാർ കൃത്യമായ തീരുമാനങ്ങൾ എടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.