ഭുവനേശ്വർ : സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണെമെന്റിൽ സെമി-ഫൈനൽ കാണാതെ കേരളം പുറത്ത്. അവസാന ഘട്ട ഗ്രൂപ്പ് മത്സരത്തിൽ പഞ്ചാബിനോട് സമനില ഏറ്റു വാങ്ങിയതോടെയാണ് കേരളത്തിന് ടൂർണമെന്റിന്റെ പുറത്തേക്ക് പോകേണ്ടി വന്നത്. മറ്റൊരു മത്സരത്തിൽ കർണാടക ഒഡീഷയോട് സമനില വഴങ്ങിയെങ്കിലും കേരളത്തിനെക്കാൾ ഒരു പോയിന്റ് അധികമായിട്ടാണ് ഗ്രൂപ്പ് ഘട്ടം അവസാനപ്പിച്ചത്. ഗ്രൂപ്പ് എയിൽ നിന്നും പഞ്ചാബും കർണാടകയുമാണ് സെമിയിലേക്ക് ഇടം നേടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1-1ന് സമനിലയിൽ പിരിയുകയായിരുന്നു കേരളം-പഞ്ചാബ് മത്സരം. ആദ്യപകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 24-ാം മിനിറ്റിൽ കേരളം ഗോൾ നേടി മുന്നിലെത്തിയെങ്കിലും പത്ത് മിനിറ്റുകൾക്ക് ശേഷം പഞ്ചാബ് സമനില കണ്ടെത്തുകയായിരുന്നു. ഇതോടെ നിലവിലെ ചാമ്പ്യന്മാർക്ക് സൗദി അറേബ്യയിൽ പോയി സെമി കളിക്കാനുള്ള അവസരം നഷ്ടമായി. വിശാഖ് മോഹനനാണ് കേരളത്തിനായി ഗോൾ കണ്ടെത്തിയത്. രോഹിത് ഷെയ്ഖാണ് പഞ്ചാബിന്റെ ഗോൾ സ്കോറർ. 


ALSO READ : ISL : ഐഎസ്എല്ലിൽ മുംബൈ സിറ്റിക്ക് സീസണിലെ ആദ്യ തോൽവി; ബെംഗളൂരുവിന്റെ ജയത്തിൽ ബ്ലാസ്റ്റേഴ്സ് പരുങ്ങലിൽ


ശേഷം പല അവസരങ്ങളും കേരള സൃഷ്ടിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. കൃത്യമായ മാർക്കിങ്ങിലൂടെ കേരളത്തിന്റെ മുന്നേറ്റങ്ങൾ പഞ്ചാബ് തടഞ്ഞു. പഞ്ചാബിന്റെ ഗോൾമുഖത്ത് നിരന്തരം അവസരം സൃഷ്ടിച്ചെങ്കിലും പഞ്ചാബ് ഗോൾകീപ്പർ അതെല്ലാം തട്ടിയകറ്റി. സെമയിൽ പ്രവേശിക്കാൻ കേരളത്തിന് ജയം അനിവാര്യമായിരുന്നു. എന്നാൽ പഞ്ചാബ് ഒന്നടങ്കം കേരളത്തെ പൂട്ടിയെന്ന് പറയാം. മറ്റൊരു മത്സരത്തിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ കർണാടക ഒഡീഷയോട് സമനില വഴങ്ങിയാണ് സൗദി ബെർത്ത് ഉറപ്പിച്ചത്. ഇരു ടീമും രണ്ട് ഗോളുകൾ നേടിയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. 


11 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് പഞ്ചാബിന്റെ സെമി പ്രവേശനം. ഒമ്പത് പോയിന്റ് നേടിയാണ് കർണാടക സെമി ബെർത്ത് ഉറപ്പിച്ചത്. കേരളത്തിന് അഞ്ച് കളിയിൽ നിന്നും എട്ട് പോയിന്റെ സ്വന്തമാക്കാനെ സാധിച്ചുള്ളൂ. നാളെ നടക്കുന്ന ഗ്രൂപ്പ് ബി മത്സരങ്ങൾ നിർണയിക്കും ആരാകും സെമിയിൽ പഞ്ചാബിന്റെയും കർണാടകയുടെയും എതിരാളികൾ. സൗദി അറേബ്യയയിൽ വെച്ചാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. മാർച്ച് ഒന്നിന് സെമി മത്സരവും മാർച്ച് നാലിന് ഫൈനലും നടക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ