Shane Warne: ക്രിക്കറ്റ് സൂപ്പർ സ്റ്റാർ, സ്പിൻ മാന്ത്രികൻ; പുൽമൈതാനത്തിന് പുറത്ത് വിവാദങ്ങളുടെ തോഴൻ
കളിക്കളത്തിൽ ഹീറോയായിരുന്നപ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു വോൺ. കങ്കാരുപ്പടയിൽ ഇത്രത്തോളം പഴികേട്ട മറ്റൊരാൾ ഉണ്ടോയെന്നത് സംശയമാണ്.
മാന്ത്രിക വിരലുകൾ കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ ഷെയ്ൻ വോൺ. കളിക്കളത്തിൽ മായാജാലങ്ങൾ തീർത്തപ്പോഴും മൈതാനത്തിന് പുറത്ത് വോണിനെ വിവാദങ്ങൾ വിടാതെ പിന്തുടർന്നിരുന്നു. കളിക്കളത്തിൽ ഹീറോയായിരുന്നപ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു വോൺ. കങ്കാരുപ്പടയിൽ ഇത്രത്തോളം പഴികേട്ട മറ്റൊരാൾ ഉണ്ടോയെന്നത് സംശയമാണ്.
സഹകളിക്കാരോടുള്ള പെരുമാറ്റത്തിലും ബന്ധത്തിലുമുണ്ടായ പ്രശ്നങ്ങൾ, വാതുവെപ്പ്, ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടത്... വോണിന്റെ സംഭവബഹുലമായ കരിയർ വിവാദങ്ങൾക്കൊപ്പം തന്നെ വളർന്നതാണ്. സച്ചിനും വോണും നേർക്കുനേർ എത്തുമ്പോൾ സമ്മാനിച്ച മുഹൂർത്തങ്ങളിലൂടെയുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും പ്രിയങ്കരനായിരുന്നു വോൺ. വോൺ- ലാറ പോരാട്ടവും ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്തതാണ്. ലോകക്രിക്കറ്റിൽ തന്നെ തീപാറുന്നതായിരുന്നു 90കളിലെ മത്സരങ്ങൾ.
ഇന്ത്യൻ ക്രിക്കറ്റ് ഐപിഎൽ തലമുറയിലേക്ക് കടന്നപ്പോഴും നിർണായക സ്ഥാനത്ത് ഷെയ്ൻ വോണുണ്ടായിരുന്നു. ആദ്യ സീസണിൽ തന്നെ കപ്പടിച്ച രാജസ്ഥാൻ റോയൽസിന്റെ അമരക്കാരൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട വോണായിരുന്നു. ഐപിഎല്ലിൽ ആകെ 55 മത്സരങ്ങളിൽ നിന്നായി 57 വിക്കറ്റ് നേടി. ലെഗ് സ്പിൻ മാന്ത്രികത കൊണ്ട് ലോകോത്തര ബാറ്റിംഗ് നിരകളെയെല്ലാം വെള്ളം കുടിപ്പിച്ചിട്ടുണ്ട് ഷെയ്ൻ വോൺ. നന്ദി, ഒരു കാലഘട്ടത്തെ മുഴുവൻ ത്രസിപ്പിച്ചതിന്, പന്തെറിഞ്ഞ് അമ്പരപ്പിച്ചതിന്... ക്രിക്കറ്റ് ലോകത്തെ സൂപ്പർ സ്റ്റാർ, ഇതിഹാസ താരമേ വിട.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...