Paris Olympics 2024: പാരിസ് ഒളിമ്പിക്‌സിന് തുടക്കം. ഇന്ത്യന്‍ സംഘത്തെ നയിച്ച് ശരത്ത് കമലും പി വി സിന്ധുവും
![Paris Olympics 2024: പാരിസ് ഒളിമ്പിക്‌സിന് തുടക്കം. ഇന്ത്യന്‍ സംഘത്തെ നയിച്ച് ശരത്ത് കമലും പി വി സിന്ധുവും Paris Olympics 2024: പാരിസ് ഒളിമ്പിക്‌സിന് തുടക്കം. ഇന്ത്യന്‍ സംഘത്തെ നയിച്ച് ശരത്ത് കമലും പി വി സിന്ധുവും](https://malayalam.cdn.zeenews.com/malayalam/sites/default/files/styles/zm_500x286/public/2024/07/27/278959-untitled-design-11.png?itok=1baMSwiv)
Paris Olympics 2024: ബഡ്മിന്റണ്‍ താരം പി വി സിന്ധുവും ടേബിള്‍ ടെന്നീസ് താരം ശരത്ത് കമലും ഇന്ത്യന്‍ ടീമിനെ നയിച്ചു.
പ്രതീക്ഷകളും സ്വപ്‌നങ്ങളും ഉയര്‍ത്തി പാരിസ് ഒളിമ്പിക്‌സിന് ഔദ്യോഗിക തുടക്കം. പ്രാദേശിക സമയം വൈകിട്ട് ഏഴു മണിയോടെയാണ് സെന്‍ നദീതീരത്ത് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്. ബഡ്മിന്റണ്‍ താരം പി വി സിന്ധുവും ടേബിള്‍ ടെന്നീസ് താരം ശരത്ത് കമലും ഇന്ത്യന്‍ ടീമിനെ നയിച്ചു. ഇന്ത്യന്‍ ടീമിനെ വഹിച്ചു കൊണ്ടുള്ള നൗക 84ാമതായിരുന്നു സെന്‍ നദിയിലെത്തിയത്. 12 വിഭാഗങ്ങളിലായി 78 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിച്ചത്. 2016 ലും 2019 ലും മെഡല്‍ നേടിയ സിന്ധുവിന്റെ 3ാം ഒളിമ്പിക്‌സും ശരത്തിന്റെ 5ാം ഒളിമ്പിക്‌സും ആണ് ഇത്. വളരെ അഭിമാന നിമിഷമാണിതെന്നും അതേ ആവേശത്തോടെ മികച്ച പ്രകടനം കാഴ്ചവച്ച് മെഡല്‍ തിരികെ ഇന്ത്യയിലെത്തിക്കാന്‍ പരിശ്രമിക്കുമെന്നും സിന്ധു പറഞ്ഞു.
Read Also : ജമ്മു കശ്മീരിൽ ഏറ്റമുട്ടൽ; ജവാന് വീരമൃത്യു, 5 സൈനികർക്ക് പരിക്ക്
പരമ്പരാഗത രീതിയില്‍ രൂപല്‍പന ചെയ്ത വസ്ത്രങ്ങളാണ് ഇന്ത്യന്‍ സംഘം ധരിച്ചിരുന്നത്. പുരുഷന്മാര്‍ കുര്‍ത്ത ബുണ്ടി സെറ്റ് ധരിച്ചപ്പോള്‍ സ്ര്തീകള്‍ ദേശീയ പതാകയെ പ്രതിഫലിപ്പിക്കുന്ന സാരി ധരിച്ചു. തരുണ്‍ തഹിലിയാനിയാണ് വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോ, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങിയ പ്രതിനിധികള്‍ ചടങ്ങില്‍ അണിനിരന്നു. ഒളിമ്പിക് ഗീതത്തിന് ശേഷം ദീപശിഖ ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന് കൈമാറി. തുടര്‍ന്ന് സിദാന്‍ ടെന്നീസ് താരം റാഫേല്‍ നദാലിന് ദീപശിഖ നല്‍കി.
ഉദ്ഘാന പരിപാടിയില്‍ ഫ്രാന്‍സിലെ 10 ചരിത്ര വനിതകള്‍ക്ക് ആദരമര്‍പ്പിച്ചു. ലേഡി ഗാഗ, സെലിന്‍ ഡിയോണ്‍ തുടങ്ങിയ പ്രശസ്തരുടെ കലാപരിപാടികള്‍ രാവിന് മാറ്റു കുറിച്ചപ്പോള്‍ ശക്തമായ മഴയിലും ആയിരകണക്കിന് കാണികളിലാണ് അവ ഒളിമ്പിക്‌സ് ആവേശം നിറച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.