ദുബൈ:  നീണ്ട 7 മാസത്തെ  കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും, ശുഐബ് മാലിക്കും കണ്ടുമുട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും മൂലം  ഹൈദരാബാദിലെ വീട്ടിലായിരുന്നു സാനിയയും കുഞ്ഞും ഇത്രയും നാള്‍ താമസിച്ചിരുന്നത്.   7 മാസത്തിനു ശേഷമാണ് ഈ കൊച്ചുകുടുംബം ദുബായില്‍ വച്ച് കണ്ടുമുട്ടിയത്‌...


ട്വന്‍റി 20  പരമ്പരയ്ക്കായി ഇംഗ്ലണ്ടിലായിരുന്ന മാലിക്ക് പരമ്പരയ്ക്കു ശേഷം പാക്കിസ്ഥാനിലേക്കു പോകാതെ യുഎഇയില്‍ തങ്ങുകയായിരുന്നു


ഇംഗ്ലണ്ട് പര്യടനത്തിനായി പറന്ന പാകിസ്ഥാന്‍ സംഘത്തില്‍ നിന്ന് ആദ്യം മാലിക്കിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കിയിരുന്നു. സാനിയയേയും കുഞ്ഞിനേയും കാണാന്‍ അനുവദിക്കുന്നതിനായിരുന്നു അത്. എന്നാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് ഇന്ത്യ നീട്ടിവച്ചതോടെ അത് മുടങ്ങി. ഒടുവില്‍ ഏഴ് മാസത്തിന് ശേഷമാണ് മൂവര്‍ക്കും പരസ്പരം കാണാനായത്.


മകനോടൊപ്പം മാളില്‍ കളിക്കുന്ന വിഡിയോ മാലിക് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഹൃദയസ്പര്‍ശിയായ അടിക്കുറിപ്പോടുകൂടിയാണ് മാലിക് മകനൊപ്പമുള്ള വിഡിയോ പങ്കുവെച്ചത്.