Shoaib Malik Marriage: മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വിവാഹബന്ധം വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. ചലച്ചിത്രതാരം സന ജാവേദിനെയാണ് ഷൊയ്ബ് മാലിക് വിവാഹം കഴിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Sania Mirza: വിവാഹവും വിവാഹമോചനവും കഠിനം; അഭ്യൂഹങ്ങൾക്ക് ചൂട് പിടിപ്പിച്ച് സാനിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി 
 
ഇന്ന് നടന്ന വിവാഹ ചടങ്ങിന്‍റെ ഫോട്ടോകള്‍ ഷൊയ്ബ് മാലിക് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.  'We created you in pairs, അൽഹംദുല്ലിലാഹ്', എന്ന അടിക്കുറിപ്പോടെയാണ് ഷൊയ്ബ് മാലിക് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട്‌ ഷൊയ്ബ് മാലിക് പങ്കുവച്ച ആഹ്ലാദകരമായ സന്ദർഭത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി മാറിയിരിയ്ക്കുകയാണ്.  


Also Read: Ayodhya Ram Mandir prasad: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റഴിച്ചു; ആമസോണിന് നോട്ടീസയച്ച് കേന്ദ്രം


ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സനയുടെ ജന്മദിനത്തില്‍ മാലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ സനയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച മാലിക്ക് 'ഹാപ്പി ബര്‍ത്ത്ഡേ ബഡ്ഡി' എന്നും കുറിച്ചിരുന്നു.  വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സനയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 


ആരാണ് ഷൊയ്ബ് മാലിക്കിന്‍റെ പുതിയ ജീവിതസഖി സന ജാവേദ്? 


സാനിയയും ഷൊയ്ബും ഒരു വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോൾ, സന ജാവേദിനൊപ്പം ഷൊയ്ബ് മാലിക് ഒരു പുതിയ അധ്യായം ആരംഭിക്കുന്നു.  ആരാണ് സന ജാവേദ്‌? 


1993 മാർച്ച് 25 ന് സൗദി അറേബ്യയിലെ ജിദ്ദയിൽ ജനിച്ച സന ജാവേദ് ഉറുദു ടെലിവിഷനിലെ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ അറിയപ്പെടുന്ന ഒരു പാക്കിസ്ഥാൻ നടിയാണ്. കറാച്ചി സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ അവർ 2012 ൽ "ഷെഹർ-ഇ-സാത്ത്" എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു, അതിനുശേഷം "ഖാനി", "റുസ്വായ്", "ഡങ്ക്" തുടങ്ങിയ നാടകങ്ങളിലെ അഭിനയത്തിന് ഏറെ പ്രശംസ നേടി.


സ്വകാര്യ ജീവിതം


2020 ഒക്ടോബറിൽ ഗായിക ഉമൈർ ജസ്വാളുമായി കറാച്ചിയിലെ വീട്ടിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ സന ജാവേദിന്‍റെ വിവാഹം നടന്നിരുന്നു. ഇത് സന ജാവേദിന്‍റെ വ്യക്തിജീവിതത്തിലെ സന്തോഷകരമായ വഴിത്തിരിവായി.


ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും.... 


ഷൊയ്ബ് മാലിക്കിന്‍റെ ആദ്യ പത്നിയാണ് ഇന്ത്യന്‍ മുന്‍ ടെന്നീസ് താരം സാനിയ മിര്‍സ. മാലിക്കും സാനിയയും 2010 ല്‍ ഇന്ത്യയില്‍ ഹൈദരാബാദില്‍വച്ച് പരമ്പരാഗത ഇസ്ലാമിക ചടങ്ങിലാണ് വിവാഹിതരായത്. തുടര്‍ന്ന് പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ വാലിമ ചടങ്ങും നടന്നു. ദമ്പതികളുടെ ആദ്യ മകന്‍ ഇസാന്‍ 2018ലാണ് ജനിച്ചത്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു, ഇരുവരും വേര്‍പിരിയുകയാണ്‌ എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്‍റെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇത് ഇരുവര്‍ക്കുമിടെയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന ചിന്ത ആരാധകരില്‍ ഉളവാക്കി. 
 
വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകള്‍ പരക്കുമ്പോഴും ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരു കാര്യവും പുറത്തുവിട്ടിരുന്നില്ല. ഈ വര്‍ഷം മാലിക്ക് തന്‍റെ ഇന്‍സ്റ്റഗ്രാം ബയോ അപ്‌ഡേറ്റ് ചെയ്തിരുന്നു. 'സൂപ്പര്‍വുമണിന്‍റെ ഭര്‍ത്താവ്' എന്നുള്ളത് മാലിക്ക് എഡിറ്റ് ചെയ്തത് സംശയം വര്‍ദ്ധിപ്പിച്ചു. 


അതിനിടെയാണ് കഴിഞ്ഞ ദിവസം സാനിയ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ജീവിത തീരുമാനങ്ങളെക്കുറിച്ചുള്ള ഒരു അജ്ഞാത ഉദ്ധരണിയാണ് സാനിയ പങ്കുവെച്ചത്. ഒരു വരി പറയുന്നു, "വിവാഹം കഠിനമാണ്, വിവാഹമോചനം കഠിനമാണ്... എന്ന് തുടങ്ങുന്ന ഉദ്ധരണി ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ വായനക്കാരനെ പ്രചോദിപ്പിക്കുന്നതാണ്. പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി സാനിയ എത്തിയതോടെ ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും ചൂടേറിയിരുന്നു. അതിനിടെയാണ് ഷൊയ്ബ് മാലിക്കിന്‍റെ രണ്ടാം വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്‌...   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.