ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ വിമര്‍ശിച്ച് ബോളിവുഡ് ഗായിക സോന മോഹപത്ര പങ്കുവച്ച ട്വീറ്റ് ശ്രദ്ധ നേടുന്നു!!


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യ ഹിന്ദി ചാനലിലെ സംഗീത പരിപാടിയെ സച്ചിന്‍ പുകഴ്ത്തി പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഗായികയുടെ വിമര്‍ശനം.


നിരവധി തവണ #മീടൂ ആരോപണ വിധേയനായ അനു മാലിക് പ്രധാന വിധികര്‍ത്താവായ സംഗീത പരിപാടിയിലെ യുവഗായകരെ പുകഴ്ത്തിയായിരുന്നു സച്ചിന്‍റെ ട്വീറ്റ്. 


പരിപാടിയിലെ യുവ ഗായകരുടെ ആലാപനവും അവരുടെ ജീവിതവും ഹൃദയസ്പര്‍ശിയാണെന്നും അവര്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന് തനിക്കുറപ്പാണെന്നുമായിരുന്നു സച്ചിന്‍റെ ട്വീറ്റ്. 


മത്സരാര്‍ത്ഥികളായ രാഹുല്‍, ചെല്‍സി, ദിവാസ്, സണ്ണി എന്നിവരുടെ പേരുകളും സച്ചിന്‍ ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു. 


 



 


#മീടൂ എന്നൊരു മുന്നേറ്റത്തെ കുറിച്ച് താങ്കള്‍ക്ക് അറിയാമോ? എന്ന ചോദ്യവുമായാണ് ഈ ട്വീറ്റിനെതിരെ സോന രംഗത്തെത്തിയത്.


അനു മാലിക്കിനെതിരെ കൊച്ചു പെൺകുട്ടികള്‍ ഉൾപ്പെടെ ഒട്ടേറെ സ്ത്രീകൾ കഴിഞ്ഞ വർഷം പരസ്യമായി രംഗത്തുവന്നതാണ്. ഇവരുടെ വേദനകളൊന്നും ഒരു വിഷയമല്ലെന്നും ആരെയും സ്പര്‍ശിക്കുകയുമില്ലെന്നാണോ?- സോന കുറിച്ചു. 


 



 


അനു മലിക്കിനെതിരെ സോന മോഹപത്രയുള്‍പ്പടെ നിരവധി പേര്‍ കഴിഞ്ഞ വര്‍ഷം ഗുരുതരമായ #MeToo ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. 


തുടര്‍ന്ന് ഈ പരിപാടിയുടെ പത്താം എഡിഷനിലെ ജഡ്ജി൦ഗ് പാനലില്‍ നിന്ന് അനു മാലിക്കിനെ ഒഴിവാക്കിയിരുന്നു. 


എന്നാല്‍ പുതിയ എഡിഷനില്‍ അനു മാലിക് തിരിച്ചെത്തുകയായിരുന്നു. 


ഇതിനെതിരേ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് സച്ചിന്‍ റിയാലിറ്റി ഷോയിലെ യുവഗായകരെ പുകഴ്ത്തി ട്വീറ്റ് ചെയ്തത്.