സ്പെയ്ന്റെ വനിത ഫുട്ബോൾ ലോകകപ്പ് നേട്ടത്തിന്റെ ആഘോഷത്തെ തല്ലി കെടുത്തിയ സംഭവമായിരുന്നു സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ തലവന്റെ ചുംബന വിവാദം. ലോകകപ്പ് നേടിയ സ്പെയിന്റെ വനിത താരത്തെ സ്പാനിഷ് എഫ്എ (ആർഎഫ്ഇഎഫ്) തലവൻ ലൂയിസ് റുബിയാലെസ് ബലമായി ചുംബിച്ചുയെന്നാണ് വിവാദം. സമ്മാനദാന ചടങ്ങിനിടെ സ്പെയ്ന്റെ മുന്നേറ്റ താരമായ ജെനി ഹോർമോസോയെ ബലമായി റുബിയാലെസ് ചുംബിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ വൈറലാകുകയും സ്പാനിഷ് എഫ്എ തലവനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പിന്നാലെ റുബിയാലെസ് വലച്ചുകൊണ്ട് സ്പാനിഷ് വനിത താരം രംഗത്തെത്തി. തന്നെ സ്പാനിഷ് എഫ്എ തലവൻ ചുംബിച്ചത്  തന്റെ സമ്മതത്തോടല്ലായിരുന്നുയെന്നാണ് ഹെർമോസ് വിവാദത്തിൽ പ്രതികരിച്ചത്. ഹെർമോസയെ പിന്തുണച്ച് സ്പാനിഷ് വനിത ടീമും രംഗത്തെത്തി. റുബിയാലെസിനെ ആർഎഫ്ഇഎഫ് തലപ്പത്ത് നിന്നും നീക്കം ചെയ്തില്ലെങ്കിൽ സ്പെയിന്റെ വേണ്ടി കളത്തിൽ ഇറങ്ങില്ലയെന്ന് ലോകകപ്പ് ജേതാക്കളായ സ്പാനിഷ് വനിത ടീം നിലപാടെടുത്തു.


ALSO READ : AFC Champions League : റൊണാൾഡോ ഇല്ല, പക്ഷെ ഈ ബ്രസീലിയൻ സൂപ്പർ താരം ഇന്ത്യയിൽ പന്ത് തട്ടും; എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയും അൽ-ഹിലാലും ഒരേ ഗ്രൂപ്പിൽ


അതേസമയം ഈ വിവാദത്തിൽ താൻ രാജിവെക്കില്ലയെന്ന് റുബിയാലെസ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അംഗങ്ങളോട് വ്യക്തമാക്കി. തനിക്കെതിരെ ഉയർന്നിരിക്കുന്നത് സ്ത്രീപക്ഷ നീക്കമാണെന്നും (ഫാൾസ് ഫെമിനിസം) അവസാനം വരെ പോരാടുമെന്നും റുബിയാലെസ് തന്റെ പ്രസംഗത്തിലൂടെ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി റുബിയാലെസാണ് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ (ആർഎഫ്ഇഎഫ്) തലവനായി തുടരുന്നത്.


എന്നാൽ വനിത താരത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സ്പാനിഷ് എഫ്എ. തങ്ങളുടെ അധ്യക്ഷൻ നുണ പറഞ്ഞിട്ടില്ല, തെളിവുകൾ നിർണായകമാണെന്നും ആർഎഫ്ഇഎഫ് വ്യക്തമാക്കി. കൂടാതെ തന്റെ സമ്മതത്തോടെയല്ല റിബിയലെസ് തന്നെ ചുംബിച്ചതെന്ന വനിത താരത്തിന്റെ പ്രസ്താവനയെ ഫെഡറേഷൻ ചോദ്യം ചെയ്യുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.