IND vs NZ | സ്പൈഡർ ക്യാമറ സ്റ്റക്കായി, ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് മത്സരം അടിയന്തരമായി ചായയ്ക്ക് പിരിഞ്ഞു
കിവീസ് ക്യാപ്റ്റൻ ടോം ലാഥംത്തിന്റെ വിക്കറ്റ് ആർ അശ്വിനെടുത്ത തൊട്ടടുത്ത നിമിഷം സ്പൈഡർ ക്യാമറ പിച്ചിന് സമീപമായി കുടുങ്ങുകയായിരുന്നു.
മുംബൈ : ഇന്ന് തന്നെ ജയിക്കാമെന്ന് ഇന്ത്യയുടെ (India vs New Zealand) മോഹത്തിന് വിലങ് തടിയായി സ്പൈഡർ ക്യാമറ (Spider Camera). രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 276 റൺസെടുത്ത് ഇന്ത്യ 540 റൺസ് വിജയലക്ഷ്യമാണ് സന്ദർശകരുടെ മുന്നിൽ വെച്ചിരിക്കുന്നത്. മറുപടി ബാറ്റിങിന് ഇറങ്ങിയ കീവിസിന്റെ ആദ്യ വിക്കറ്റ് നഷ്ടമായതിന് തൊട്ട് പിന്നാലെയാണ് മത്സരത്തിന്റെ കവറേജിനായിട്ടുള്ള സ്പൈഡർ ക്യാമറ കുടുങ്ങിയത്.
ന്യൂസിലാൻഡിന്റെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച് മൂന്നാമത്തെ ഓവറിനിടെയാണ് സംഭവം. കിവീസ് ക്യാപ്റ്റൻ ടോം ലാഥംത്തിന്റെ വിക്കറ്റ് ആർ അശ്വിനെടുത്ത തൊട്ടടുത്ത നിമിഷം സ്പൈഡർ ക്യാമറ പിച്ചിന് സമീപമായി കുടുങ്ങുകയായിരുന്നു.
ഒരാൾ പൊക്കത്തിൽ മാത്രം ക്യാമറ കുടുങ്ങിയ സാഹചര്യത്തിൽ അമ്പയർമാർ ചായയ്ക്കുള്ള ഇടവേള പ്രഖ്യാപിക്കുകയായിരുന്നു. അതിനിടെ ഇന്ത്യൻ നായകൻ വിരാട് കോലിയും ബാറ്റർ സൂര്യകുമാർ യാദവും വന്ന ക്യമാറയിലേക്ക് നോക്കുന്ന ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തു.
LBW -ലൂടെയാണ് അശ്വിൻ കിവീസ് ക്യാപ്റ്റനെ പുറത്താക്കിയത്. വിൽ യങും ഡാരിൽ മിച്ചലുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ കോലിയുടെ വിക്കറ്റിന് ശേഷം സ്കോറിങ് വേഗത്തിലാക്കിയ അക്സർ പട്ടേലാണ് ഇന്ത്യയുടെ ലീഡ് 500 കടത്തിയത്.
ALSO READ : Omicron | ഒമിക്രോൺ ഭീതി ; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കിയേക്കും
പട്ടേൽ പ്രകടനത്തിന്റെ ബലത്തിൽ കീവിസ് ഇന്ത്യയെ ആദ്യ ഇന്നിങ്സിൽ 325 റൺസിന് പുറത്താക്കി. 47.5 ഓവറിൽ 119 റൺസ് വിട്ടുകൊടുത്താണ് പട്ടേൽ തന്റെ അപൂർവ്വ നേട്ടം കൈവരിച്ചത്.
അതേസമയം മറുപടി ബാറ്റിങിന് ഇറങ്ങിയ കിവീസിനെ ഇന്ത്യ 62 റൺസിന് ചുരുട്ടി കെട്ടിയിരുന്നു. ന്യസിലാൻഡ് സ്കോർ ബോർഡിലേക്ക് രണ്ട് താരങ്ങൾ മാത്രമാണ് ഇരട്ടയക്കം നേടിയത്. ഇന്ത്യക്കായി ആർ അശ്വിൻ നാലും സിറാജ് മൂന്ന് വിക്കറ്റ് വീതം നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...