Kochi: മലയാളി ക്രിക്ക‌റ്റ് താരം എസ്. ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേയ്ക്ക്...  7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം  കെസിഎയുടെ ട്വന്‍റി 20യിലൂടെയാണ് മടങ്ങിവരവ്...


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത മാസം 17 മുതല്‍ ആലപ്പുഴയില്‍ നടക്കുന്ന പ്രസിഡന്‍റ്സ് കപ്പ് ടി20യിലാണ്  എസ്. ശ്രീശാന്ത് (S. Sresanth) കളിക്കുക.  കെസിഎ ടൈഗേഴ്‌സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കളത്തിലിറങ്ങുക. ആകെ 6 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. 


2011ഏപ്രില്‍ 2ന് ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ശ്രീശാന്തിന്‍റെ  അവസാന അന്താരാഷ്‌ട്ര മത്സരം. 2013ല്‍ ഐപിഎല്ലില്‍ (IPL) രാജസ്ഥാന്‍ റോയല്‍സ് (Rajastan Royals) താരമായി പങ്കെടുക്കവെ ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയതോടെ  ബിസിസിഐ  (BCCI) ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.  പിന്നീട് കേസില്‍ തെളിവില്ലെന്ന് കണ്ട് ശ്രീശാന്തിനെ കു‌റ്റവിമുക്‌തനാക്കി. എന്നാല്‍ വിലക്ക് തുടരുകയായിരുന്നു. സുപ്രീംകോടതിയുടെ (Supreme Court) ഇടപെടലിനെ തുടര്‍ന്ന് വിലക്ക് ഏഴ് വര്‍ഷമായി ചുരുക്കി. ഇതോടെ സെപ്റ്റംബര്‍  മാസത്തില്‍ ശ്രീശാന്തിന്‍റെ വിലക്ക് കാലാവധി അവസാനിച്ചു.


Also read: ഫുട്ബോൾ ഇതിഹാസം Diego Maradona അന്തരിച്ചു


കൂടാതെ,  ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് കെസിഎ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഇന്ത്യയ്‌ക്കു വേണ്ടി 27 ടെസ്‌റ്റുകളില്‍ 82 വിക്ക‌റ്റുകളും ഏകദിനങ്ങളില്‍ 53 മത്സരങ്ങളില്‍ 75 വിക്ക‌റ്റുകളും ശ്രീശാന്ത് നേടിയിട്ടുണ്ട്.