ICC World Cup 2023:  തോല്‍വിയില്‍ റെക്കോര്‍ഡിട്ട് മുന്നേറുന്നതിനിടെ അത്ഭുതകരമായി  നെതര്‍ലന്‍ഡ്‌സിനെ  5 വിക്കറ്റിന് തകര്‍ത്ത്  ശ്രീലങ്ക. ICC World Cup ലെ  19-ാം മത്സരത്തിൽ, നെതർലൻഡ്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക വിജയ അക്കൗണ്ട് തുറന്നു..!!


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Weekly Numerology Predictions: നിങ്ങള്‍ ഈ തിയതിയിലാണോ ജനിച്ചത്‌? എങ്കില്‍ വരാനിയ്ക്കുന്നത് അടിപൊളി സമയം!!  
 
നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 263 റണ്‍സ് എന്ന വിജയലക്ഷ്യം ശ്രീലങ്ക 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ ഈ ലോകകപ്പിലെ ആദ്യ ജയം മുന്‍ ലോകകപ്പ് ചാമ്പ്യന്മാര്‍ സ്വന്തമാക്കി. സദിര സമരവിക്രമയുടെ 91 റൺസിന്‍റെ അപരാജിത ഇന്നിംഗ്‌സാണ് ശ്രീലങ്കയ്ക്ക് ലോകകപ്പിലെ ആദ്യ വിജയം സമ്മാനിച്ചത്.


Also Read:  Lunar Eclipse Date and Time 2023: ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം എന്നാണ്? തിയതിയും സമയവും അറിയാം 
 
സദീര വിക്രമയും നിസ്സങ്കയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.  91 റണ്‍സെടുത്ത് സദീര വിക്രമയും അര്‍ധസെഞ്ചുറി നേടി നിസ്സങ്കയും വിജയത്തിന് ചുക്കാന്‍ പിടിച്ചു.  


 ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സ് 49.4 ഓവറില്‍ 262 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.  21.2 ഓവറില്‍ 91 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയില്‍ നിന്ന് ടീമിനെ കരകയറ്റിയത്  ഏഴാം വിക്കറ്റില്‍ ഒന്നിച്ച സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ് - ലോഗന്‍ വാന്‍ ബീക് സഖ്യമാണ്. ഈ കൂട്ടുകെട്ട് 130 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ നെതര്‍ലന്‍ഡ്‌സ് 200 കടന്നു.  


നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ബാറ്റിംഗ്  ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. തുടക്കത്തില്‍ നഷ്ടമായത് രണ്ട് വിലപ്പെട്ട വിക്കറ്റാണ്. കുശാല്‍ പെരേരയും (5) കുശാല്‍ മെന്‍ഡിസും (11) തുടക്കത്തില്‍ തന്നെ പുറത്തായി.


മൂന്നാം വിക്കറ്റിലൊന്നിച്ച നിസ്സങ്കയും സദീരയുമാണ് ശ്രീലങ്കയെ കര കയറ്റിയത്. ഇരുവരും ചേര്‍ന്ന് 77 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി.  എന്നാല്‍ 52 പന്തില്‍ 54  റണ്‍സ് എടുത്ത നിസ്സങ്കയെ മീകെറെന്‍ പുറത്താക്കി.  പിന്നീട് ക്രീസില്‍ എത്തിയ ചരിത് അസലങ്ക സദീരയ്ക്ക് പിന്തുണ നല്‍കിയതോടെ ശ്രീലങ്കന്‍ ടീമില്‍ വിജയപ്രതീക്ഷ ഉണര്‍ന്നു.   


വിജയത്തിന് തൊട്ടുമുന്‍പാണ് 30 റണ്‍സെടുത്ത സില്‍വ പുറത്താകുന്നത്. എന്നാല്‍, വിജയം ഉറപ്പാക്കിയ ശ്രീലങ്കന്‍ ക്യാമ്പില്‍   ആഘോഷം തുടങ്ങിയിരുന്നു. സില്‍വയ്ക്ക് പകരം വന്ന ദുഷന്‍ ഹേമന്ത ഫോറടിച്ച് ടീമിന് വിജയം സമ്മാനിച്ചു. സദീര 107 പന്തുകളില്‍ നിന്ന് ഏഴ് ഫോറടക്കം 91 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.