പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി Sumit Antil
പാരാലിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് സ്വര്‍ണം. സുമിത് ആന്റിലാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം കൊയ്തത്.
ടോക്യോ: പാരാലിമ്പിക്‌സില്‍ (Paralympics) ഇന്ത്യക്ക് രണ്ടാം സ്വർണം (Gold). ജാവലിന്‍ ത്രോ (Javelin Throw) എഫ്64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് (Sumit Antil) ലോക റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കിയത്. ഫൈനലില്‍ മൂന്ന് തവണയാണ് സുമിത് ലോക റെക്കോര്‍ഡ് (World Record) മറികടന്നത്. സുമിത് മെഡല്‍ കരസ്ഥമാക്കിയത് 68.55 മീറ്റര്‍ എറിഞ്ഞാണ്.
ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. തുടര്‍ന്ന് അഞ്ചാം ശ്രമത്തില്‍ മിനിറ്റുകള്‍ക്ക് മുമ്പ് സൃഷ്ടിച്ച സ്വന്തം റെക്കോഡെല്ലാം തകർത്ത് 68.55 മീറ്റര്‍ ദൂരമെറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡും സ്വര്‍ണവും തന്റെ പേരില്‍ ഉറപ്പിക്കുകയായിരുന്നു.
Also Read: Tokyo Paralympics: ഇന്ത്യക്ക് ആദ്യ സ്വർണം; അവനി ലെഖാരയ്ക്ക് ലോക റെക്കോഡ്
സുമതിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് ചൗധരി നാലാമതായി മത്സരം പൂർത്തീകരിച്ചു. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ മികച്ച നേട്ടം. ഓസ്‌ട്രേലിയൻ താരം മൈക്കല്‍ ബുരിയാൻ വെള്ളിയും ശ്രീലങ്കയുടെ ദുലന്‍ കൊടിതുവാക്കു വെങ്കലവും നേടി. ഇരുവരും യഥാക്രമം 66.29 മീറ്ററും 65.61 മീറ്ററും എറിഞ്ഞാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യ ഏഴ് മെഡലുകളാണ് പാരാലിമ്പിക്‌സില്‍ നേടിയത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍വേട്ടയാണ് ഇത്തവണത്തെ പാരാലിമ്പിക്‌സില്‍.
പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഷൂട്ടര്‍ അവനി ലേഖ്‌റ (Avani Lekhara) നേരത്തെ ചരിത്രം സൃഷ്ടിച്ചിരുന്നു. 10 മീറ്റര്‍ ഷൂട്ടിങ്ങിലാണ് അവനി ലെഖാര സ്വര്‍ണം (Gold) നേടിയത്. ഫൈനലിൽ 249.6 സ്കോർ നേടിയ അവനി ലോക റെക്കോർഡിന് ഒപ്പമെത്തുന്ന പ്രകടനത്തോടെയാണ് സ്വർണം കരസ്ഥമാക്കിയത്. അവനി ലൊഖാരയെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) അനുമോദിച്ചു. ഇന്ത്യന്‍ കായികരംഗത്തിന് പ്രത്യേക നിമിഷമാണിതെന്ന് അഭിനന്ദന സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...