സഞ്ജുവിനെതിരെ പൊട്ടിത്തെറിച്ച് ഇതിഹാസതാരം;കളികളത്തിൽ ഉത്തരവാദിത്തം വേണം
ബാറ്റിങ് ക്രമത്തില്‍ മുന്നോട്ടുകയറി സഞ്ജു ഉത്തരവാദിത്തം കാണിക്കണമായിരുന്നെന്ന് സുനിൽ ഗവാസ്കർ
രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യൻ ഇതിഹാസ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ നിർണായക മത്സരത്തില്‍ ബാറ്റിങ് ക്രമത്തില്‍ സഞ്ജു സ്വയം താഴേക്ക് ഇറങ്ങിയതാണ് ഗവാസ്‌കറുടെ വിമർശനത്തിന് കാരണം.
ബാറ്റിങ് ക്രമത്തില്‍ മുന്നോട്ടുകയറി സഞ്ജു ഉത്തരവാദിത്തം കാണിക്കണമായിരുന്നെന്ന് സുനിൽ ഗവാസ്കർ പ്രതികരിച്ചു. മികച്ച പവർ ഹിറ്ററാണ് സഞ്ജു സാംസണ്‍.നിര്‍ണായക ഘട്ടങ്ങളിൽ മികച്ച രീതിയിൽ ബാറ്റിങ്ങ് കാഴ്ചവെച്ച് ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഡൽഹിക്കെതിരായ മത്സരത്തിൽ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയത് സഞ്ജുവിനും ടീമിനും ഗുണകരമായില്ല.
നാലാം നമ്പര്‍ ബാറ്ററാണെങ്കില്‍ നാലാമതോ മൂന്നാമതോ ഇറങ്ങണം. ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് ചെയ്യണം. ഇപ്പോള്‍ സംഭവിച്ചത് എന്താണെന്ന് നോക്കുക. ടീം ആഗ്രഹിച്ച തുടക്കം ലഭിക്കാത്തതിന് പിന്നാലെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സഞ്ജു,' ഗവാസ്‌കര്‍ പറഞ്ഞു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നാല് പന്തില്‍ ആറ് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.രാജസ്ഥാൻ 8 വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...