Sunny Leone: മെസിയോ റൊണാൾഡോയോ? സണ്ണി ലിയോണിയുടെ മറുപടി വൈറൽ; കൈയ്യടിച്ച് ആരാധകർ
Sunny Leone Picks Sunil Chhetri As Her Favourite Footballer: കായിക ഇനങ്ങളോടുള്ള താത്പ്പര്യം പരസ്യമായി പ്രകടിപ്പിക്കാറുള്ള താരമാണ് സണ്ണി ലിയോണി.
ഏറ്റവും ഇഷ്ടപ്പെട്ട ഫുട്‌ബോൾ താരത്തെ വെളിപ്പെടുത്തി ബോളിവുഡ് താരം സണ്ണി ലിയോണി. അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയാണോ അതോ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ എന്ന ചോദ്യത്തിന് തകർപ്പൻ മറുപടിയാണ് താരം നൽകിയത്. മെസിയ്ക്കും റൊണാൾഡോയ്ക്കും പകരം ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയെയാണ് സണ്ണി ലിയോണി തന്റെ ഇഷ്ട താരമായി തിരഞ്ഞെടുത്തത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സണ്ണി ലിയോണിയുടെ പ്രതികരണം.
സണ്ണി ലിയോണിയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി അതിവേഗം വൈറലായി. ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് സ്‌റ്റോറിയ്ക്ക് ലഭിച്ചത്. ഇത് ഫുട്‌ബോൾ ആരാധകർക്കിടയിൽ പോലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. സിനിമകളിലെ തകർപ്പൻ പ്രകടനങ്ങളും ഓഫ് സ്‌ക്രീനിലെ മാനുഷിക പ്രവൃത്തികളും സണ്ണി ലിയോണിയ്ക്ക് വലിയ ആരാധക വൃന്ദത്തെയാണ് സമ്മാനിച്ചത്. ഇൻസ്റ്റഗ്രാമിൽ 4 കോടിയിലധികം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. എന്നും കായിക ഇനങ്ങളോട് താത്പ്പര്യം പ്രകടിപ്പിക്കാറുള്ള താരം കൂടിയാണ് സണ്ണി ലിയോണി.
ALSO READ: ഇക്കണോമിക് ക്ലാസില്‍ ക്യാന്‍ഡി ക്രഷ് കളിച്ച് ധോണി; ഗെയിം വീണ്ടും ട്രെന്‍ഡിംഗായി, വീഡിയോ വൈറൽ
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യൻ ഫുട്‌ബോളിന്റെ എല്ലാമാണ് സുനിൽ ഛേത്രി. 38കാരനായ സുനിൽ ഛേത്രിയാണ് ഇന്ത്യൻ ടീമിന്റെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത്. പരമ്പരാഗതമായി ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഇന്ത്യയിലെ ഫുട്‌ബോളിന്റെ പ്രശസ്തിയ്ക്ക് കൂടുതൽ മൈലേജ് നൽകുന്ന പ്രതികരണമാണ് സണ്ണി ലിയോണി നടത്തിയിരിക്കുന്നത്.
സുനിൽ ഛേത്രി ഇന്ത്യൻ ഫുട്‌ബോളിൽ ചെലുത്തുന്ന വലിയ സ്വാധീനം, ഫുട്‌ബോളിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്‌നേഹം, ഛേത്രി എന്ന താരത്തിന്റെ കളിക്കളത്തിലെ കഴിവ്, നേതൃപാടവം, ആഗോളതലത്തിലേയ്ക്ക് ഇന്ത്യൻ ഫുട്‌ബോളിനെ ഉയർത്തിക്കൊണ്ടു വരാനുള്ള അദ്ദേഹത്തിന്റെ പ്രയത്‌നം തുടങ്ങിയ കാര്യങ്ങളെയെല്ലാം ഒറ്റ വാക്കിൽ ഉൾക്കൊള്ളിക്കുന്ന മറുപടിയാണ് സണ്ണി ലിയോണിയിൽ നിന്ന് ലഭിച്ചതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്ട്ര പുരുഷ ഫുട്‌ബോളിൽ ഏറ്റവും അധികം ഗോളുകൾ നേടുന്ന നാലാമത്തെ താരമാണ് സുനിൽ ഛേത്രി. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറാൻ താരം അലി ദേയി, അർജന്റീനയുടെ ലയണൽ മെസി എന്നിവർ മാത്രമാണ് നിലവിൽ ഛേത്രിയ്ക്ക് മുന്നിലുള്ളത്. 138 മത്സരങ്ങളിൽ നിന്ന് 90 ഗോളുകളാണ് ഛേത്രി ഇതിനോടകം അടിച്ചു കൂട്ടിയത്.
200 മത്സരങ്ങളിൽ നിന്ന് 123 ഗോളുകൾ നേടിയ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. ഇറാന് വേണ്ടി 148 മത്സരങ്ങളിൽ നിന്ന് 109 ഗോളുകൾ അടിച്ചു കൂട്ടിയ അലി ദേയിയാണ് രണ്ടാമത്. 175 മത്സരങ്ങളിൽ നിന്ന് 103 ഗോളുകൾ സ്വന്തമാക്കിയ ലയണൽ മെസിയാണ് ഛേത്രിയ്ക്ക് മുന്നിൽ മൂന്നാം സ്ഥാനത്ത്. ഒരു ഘട്ടത്തിൽ ഛേത്രി മെസിയെയും മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...