കൊച്ചി: പൃഥ്വിരാജിന് പിന്നാലെ സൂപ്പർ ലീഗ് കേരളയിൽ ക്ലബ് ഉടമയായി നടൻ ആസിഫ് അലിയും. സൂപ്പർ ലീഗ് കേരള ടീമായ കണ്ണൂർ വാരിയേഴ്‌സിന്റെ ഉടമയാണ് ഇനി ആസിഫ് അലി. ക്ലബിൽ നിക്ഷേപം നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കേരളത്തിന്റെ കായിക മേഖലയ്ക്ക് തന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ തയാറാണെന്നും ആസിഫ് അലി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി ഡയറക്ടർ ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രോപ്പ് എംഡി മൈപ് ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്‌സി പ്രൊമോട്ടർ ഷമീം ബക്കർ എന്നിവരാണ് കണ്ണൂർ വാരിയേഴ്‌സിന്റെ മറ്റ് ഉടമകൾ. 


Also Read: Super League Kerala: സൂപ്പർ ലീഗ് കേരള: കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്


നേരത്തെ നടൻ പൃഥ്വിരാജ് കൊച്ചി എഫ്.സിയെ സ്വന്തമാക്കിയിരുന്നു. തൃശൂർ മാജിക്ക് എഫ്സിയിൽ സിനിമാ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും നിക്ഷേപമുണ്ട്. കേരളത്തിൻ്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരള സെപ്തംബർ ആദ്യ വാരം തുടങ്ങും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുക.


ഇന്ത്യയിലെ തന്നെ ഒരു സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ആദ്യ ഫുട്ബോൾ സൂപ്പർ ലീഗ് ആണ് ഇത്. കേരളാ ഫുട്‌ബോള്‍ അസോസിയേഷനും സ്കോർലൈനും സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്. ലോക നിലവാരത്തിലേക്ക് ഉയരാൻ കഴിയുന്ന മികച്ച ഫുട്ബോൾ താരങ്ങൾ കേരളത്തിൽ ഉണ്ട്. അവസരവും പ്രോത്സാഹനവും മികച്ച സൗകര്യങ്ങളും നൽകി അവരെ ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സൂപ്പർ ലീഗ് കേരള ലക്ഷ്യമിടുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.