ഫുട്ബോൾ ആരാധകർക്ക് ഇന്ന് തങ്ങളുടെ പ്രിയ മത്സരങ്ങൾ കാണാൻ ഒരു  സംപ്രേഷണ ഉപകരണത്തെ മാത്രം ആശ്രയിച്ചാൽ പോരാ. വിവിധ ലീഗുകളിലെ മത്സരങ്ങൾ കാണാൻ ഒരു ശരാശരി ഫുട്ബോൾ ആരാധകന് ഓരേസമയം ഒന്നിലധികം സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ട് അവസ്ഥയാണ് ഇന്ന് വൈകിട്ട് ഉണ്ടാകുക. അതിൽ ലോകം ഒന്നടങ്കം കാണാൻ കാത്തിരക്കുന്ന റയൽ മാഡ്രിഡ് എഫ് സി ബാഴ്സലോണ എൽ ക്ലാസിക്കോ മത്സരം തുടങ്ങി ഇങ്ങ് കേരളത്തിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാൻ പോരാട്ടവും ഉൾപ്പെടും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റി മത്സരമാണ് ഇന്ന് നടക്കുന്ന മറ്റൊരു സൂപ്പർ പോരാട്ടം. ലയണൽ മെസി ആരാധകർക്കുമുണ്ട് ഇന്ന് ഒരു സൂപ്പർ പോരാട്ടം. പിഎസ്ജിയും ഒളിമ്പിക് മാഴ്സെയും തമ്മിലാണ് ഏറ്റമുട്ടുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

എൽ ക്ലാസിക്കോ


എൽ ക്ലാസിക്കോ പോരാട്ടം എന്നതിലുപരി ലാ ലിഗ പോയിന്റ് പട്ടികയിൽ ആരും ഒന്നാമതെത്തും എന്ന് ഇന്നത്തെ മത്സരം നിർണിയക്കും. ഇരു സ്പാനിഷ് വമ്പന്മാരും 22 പോയിന്റുമായി ലാ ലിഗ പോയിന്റെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. ഗോളിന്റെ അടിസ്ഥാനത്തിൽ ബാഴ്സലോണയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ചാമ്പ്യൻസ് ലീഗിൽ നേരിട്ട തിരിച്ചടികൾക്കും വിമർശനങ്ങൾക്കും എൽ ക്ലാസിക്കോയിലൂടെ മറുപടി നൽകാനാണ് കറ്റാലന്മാരുടോ കോച്ച് സാവി ഇന്ന് ലക്ഷ്യമിടുന്നത്. ഏത് വിധേനയും യുറോപ്യൻ ഫുട്ബോളിലെ തങ്ങളുടെ ആധിപത്യം തുടരുകയെന്ന ലക്ഷ്യമാണ് കാർലോ ആൻസെലോട്ടിയുടെ നേതൃത്വത്തിലുള്ള മാഡ്രിഡിനുള്ളത്. വൈകിട്ട് 7.45നാണ് മത്സരം.


ALSO READ : UEFA Champions League : ബാഴ്സ യുറോപ്പയിലേക്കോ? റേഞ്ചേഴ്സിനെ തകർത്ത് ലിവർപൂൾ; ബയണിനും നാപ്പോളിക്കും ടോട്നാമിനും ജയം


ഏറ്റവും അവസാനമായി നടന്ന അഞ്ച് എൽ ക്ലാസിക്കോയിൽ മൂന്നെണ്ണത്തിൽ ജയിച്ചത് റയൽ മാഡ്രിഡാണ്. രണ്ടെണ്ണത്തിൽ ബാഴ്സ ജയം കണ്ടെത്തുകയും ചെയ്തു. മാർച്ച് 2022ൽ നടന്ന ഏറ്റവും അവസാനത്തെ എൽ ക്ലാസിക്കോയിൽ ജയം  ബാഴ്സയ്ക്കൊപ്പമായിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് കറ്റാലന്മാർ ജയം സ്വന്തമാക്കിയത്. ലാ ലിഗയിൽ ഇന്ന് മത്സരങ്ങളിലായി സെൽറ്റാ വിഗോ റയൽ സോഷ്യദാദിനെയും എസ്പാന്യോൾ വയ്യഡോലിഡിനെയും റെയൽ ബെറ്റിസ് അൽമേരിയയെ നേരിടും.


ഇന്ത്യൻ എൽ ക്ലാസിക്കോ


ഇന്ത്യൻ സൂപ്പർ ലീഗിലെ എൽ ക്ലാസിക്കോ എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാൻ പോരാട്ടത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഫുട്ബോളുമായി അടുത്ത് ബന്ധുമുള്ള രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ ഏറ്റമുട്ടുമ്പോൾ ആരാധകരിൽ ആവേശമേറും. സീസണിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത ആത്മവിശ്വാസത്തിലാണ് ഇവാൻ വുകോമാനോവിച്ചും മഞ്ഞപ്പടയും ആരാധകരും ഇന്ന് കലൂരിൽ മറൈനേഴ്സിനെ എതിരിലേൽക്കുന്നത്. ചെന്നൈയിൻ എഫ്സിയോടെ തോറ്റുകൊണ്ട് ആരംഭിച്ച സീസണിലെ ആദ്യ ജയം തേടിയാണ് മോഹൻ ബഗാന് ഇന്ന് കലൂരിൽ ഇറങ്ങുന്നത്.  


മോഹൻ ബഗാനുമായും എടികെയുമായി ലയിച്ച് മറൈനേഴ്സ് ഐഎസ്എല്ലിന്റെ ഭാഗമായതിന് ശേഷം നാല് തവണയാണ് ബ്ലാസ്റ്റേഴ്സുമായി ഏറ്റമുട്ടിയത്. ജയത്തിന്റെ ആധിപത്യം മോഹൻ ബഗാന് തന്നെയാണ്. നാല് തവണ ഏറ്റമുട്ടിയപ്പോൾ മൂന്ന് പ്രാവിശ്യവും ജയം മറൈനേഴ്സിനൊപ്പമായിരുന്നു. ഏറ്റവും അവസാനമായി ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പേൾ 2-2ന് സമനിലയിൽ പിരിയുകയായിരുന്നു. മോഹൻ ബാഗാനെതിരെ ആദ്യ ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ഇന്ന് ലക്ഷ്യമിടുന്നില്ല. വൈകിട്ട് 7.30നാണ് മത്സരം.


ALSO READ : Fifa World Cup : ഫുട്ബോൾ ആവേശം; ലോകത്തെ ഏറ്റവും വലിയ ബൂട്ട് ഞായറാഴ്ച ഖത്തറിലേക്ക് പുറപ്പെടും


പ്രീമിയർ ലീഗിൽ ഉണ്ട് ഒരു വമ്പൻ പോരാട്ടം


സീസണിൽ നേരിടുന്ന തിരച്ചടികളിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുകൊണ്ട് തിരിച്ച് വരാനാണ് ലിവർപൂൾ ഇന്നത്തെ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ആഴ്സെനല്ലിനോട് ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്ക് ജയം തന്നെയാണ് അൻഫീൽഡിൽ നിന്നും ലക്ഷ്യമിടുന്നത്. സീസണിൽ ആകെ രണ്ട് ജയം മാത്രം നേടിയ ലിവർപൂൾ പോയിന്റ് പട്ടികയിൽ 11-ാം സ്ഥാനത്താണ്. രാത്രിയിൽ 9 മണിക്കാണ് മത്സരം. ലീഗിൽ മറ്റ് മത്സരങ്ങളിലായി സതാംപ്ടൺ വെസ്റ്റാ ഹാം യുണൈറ്റഡിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യുകാസിൽ യുണൈറ്റിഡിനെയും ലീഡ്സ് യുണൈറ്റഡ് ആഴ്സെനലിനെയും ആസ്റ്റൺ വില്ല ചെൽസിയെയും നേരിടും.


ഫ്രഞ്ച് ലീഗിലും ഉണ്ട് ഒരു സൂപ്പർ പോരാട്ടം


പിഎസ്ജി ഒളിമ്പിക്സ മാഴ്സെ മത്സരത്തിലൂടെ ഫ്രഞ്ച് ലീഗായ ലീഗ് 1ലും ഇന്ന് ഒരു സൂപ്പർ പോരാട്ടം നടക്കുന്നുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പിഎസ്ജിയുടെ ലീഗിലെ സർവാധിപത്യം തകർക്കാനാണ് മാഴ്സെ ഇന്ന ലക്ഷ്യമിടുക. പിഎസ്ജിയുടെ തട്ടകത്തിൽ അർധരാത്രി ഇന്ത്യൻ സമയം 12.15നാണ് മത്സരം. ലീഗിൽ മറ്റ് മത്സരങ്ങളിലായി തൌലൂസ് എഞ്ചേഴ്സിനെയും നാന്റെസ് ബ്രെസ്റ്റിനെയും റെന്നെ ഒളിമ്പിക് ലിയോണിനെയും ഒക്സേറെ നീസിനെയും ട്രോയിസ് അയാസ്സിയോയെയും എ എസ് മൊണാക്കോ ക്ലെമെന്റ് ഫൂട്ടിനെയും നേരിടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.