കായിക താരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് ഇപ്പോൾ സാധാരണ കാര്യമല്ല. പ്രശസ്ത ക്രിക്കറ്റ് താരം സച്ചിൻ ടെൻണ്ടുൽക്കർ, മഹേന്ദ്ര സിംഗ് ധോണി, പ്രശസ്ത ബോക്സിങ് താരം മേരി കോം തുടങ്ങി നിരവധി പേരുടെ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഇപ്പോൾ ബോളിവുഡ് ഏറെ കാത്തിരിക്കുന്നത് ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച ക്രിക്കെറ്റ് ഇതിഹാസം കപിൽ ദേവിന്റെ ജീവിതം ആസ്പതമാക്കിയ സിനിമയാണ്. രൺവീർ സിംഗിന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇപ്പോൾ ട്വിറ്ററിൽ ചർച്ച മറ്റൊന്നാണ്. ആസ്ക് റെയ്ന എന്ന ഹാഷ്ടാഗിൽ വന്ന ചോദ്യത്തിന് റെയ്ന നൽകിയ ഉത്തരമാണ് ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുന്നത്. റെയ്നയുടെ ജീവിതം സിനിമയായാൽ ആരായിരിക്കും നായകൻ എന്ന ചോദ്യത്തിന് ഉത്തരമായി സാക്ഷാൽ റെയ്ന തന്നെ ഉത്തരമായെത്തിയതോടെയാണ് സംഭവം ട്രെൻഡിങ്ങായത്.



ഉത്തരമെന്താണെന്നല്ലേ.... രണ്ടു താരങ്ങളുടെ പേരാണ് റെയ്ന നിർദ്ദേശിച്ചത്. അതിലൊന്ന് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാ(Dulqar Salman)ന്റെ പേര്. മറ്റൊന്ന് ഹിന്ദി നടൻ ഷാഹിദ് കപൂറും. ‘എനിക്കു തോന്നുന്നത് ദുൽഖർ സൽമാനോ ഷാഹിദ് കപൂറോ ആകും ഉചിതമെന്നാണ്. താങ്കളുടെ അഭിപ്രായമെന്താണ്?’ – ചോദ്യമുയർത്തിയ ആളോട് തന്നെ റെയ്ന(Suresh Raina) തിരിച്ചുചോദിച്ചു. ‘ദുൽഖർ സൽമാനാകും‌ ഉചിത’മെന്നായിരുന്നു ചോദ്യമുയർത്തിയ ചൗധരി യൂസഫിന്റെ മറുപടി.


ഇതുപോലെ രസകരമായ മറ്റുപല ചോദ്യങ്ങളും ട്വിറ്ററിൽ റെയ്നയെ തേടിയെത്തിയിരുന്നു. ലോക്ക് ഡൌൺ കാലത്ത് എന്താണ് പുതിയ പരുപാടികളെന്ന് ചോദിച്ചപ്പോൾ കുക്കിങ്ങിലാണ് പുതിയ പരീക്ഷണം എന്നാണ് റെയ്ന നൽകിയ മറുപടി. എന്തായാലും റെയ്‌നയുടെ മറുപടി മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്. 



നേരത്തെ, ‘ദ സോയ ഫാക്ടർ’ എന്ന ബോളിവുഡ് ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ നിഖിൽ ഖോഡയുടെ വേഷത്തിൽ ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെട്ടിരുന്നു. അനൂജ ചൗഹാന്റെ ജനപ്രിയ നോവലായ ദ് സോയ ഫാക്ടറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. സോനം കപൂറായിരുന്നു നായിക.