Dubai : പാകിസ്ഥാനോട് (Pakistan) തോറ്റ് ലോകകപ്പിൽ നിറം മങ്ങിയ പോരാട്ടം ആരംഭിച്ച് രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലാൻഡും (India vs New Zealand). അതിനാൽ ഇരു ടീമുകളും തമ്മിൽ ഏറ്റമുട്ടുമ്പോൾ ഒരു ജീവൻ മരണ പോരാട്ടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7.30ന് ദുബായിൽ വെച്ചാണ് മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ പക്ഷത്ത് നോക്കുമ്പോൾ പാകിസ്ഥാനോടുള്ള തോൽവി ഒരു കനത്ത ഭാരമായി നിലനിൽക്കുകയാണ്. ആ തോൽവിക്ക് ലഭിച്ച വിമർശനങ്ങൾക്ക് മറ്റ് വിവാദങ്ങൾക്കും ഒരു മറുപടിയാണ് വിരാട് കോലിയും സംഘവും ഇന്നത്തെ മത്സരത്തിലൂടെ തിരികെ നൽകാൻ ശ്രമിക്കുക. അതോടൊപ്പം കഴിഞ്ഞ 2019 ലോകകപ്പിൽ സെമി തോൽവിക്ക് ഒരു മറുപടി നൽകാനും കൂടിയാണ് ഇന്ത്യൻ ടീം സൂപ്പർ 12ലെ രണ്ടാമത്തെ മത്സരത്തിനായി ഇറങ്ങുക.


ALSO READ : ‌ICC T-20 Worldcup: ബട്ലറിന്റെ വെടിക്കെട്ടിൽ തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇം​ഗ്ലീഷ് പട


ഇന്ത്യയുടെ അതെ അവസ്ഥയാണ് ന്യൂസിലാൻഡിനും പാകിസ്ഥാനോട് തോറ്റു കൊണ്ടുള്ള ഒരു നിറം മങ്ങിയ തുടക്കം, അതിൽ നിന്നും എങ്ങനെ എങ്കിലും കര കയറി വിജയ വഴിയിലേക്കെത്തുക എന്ന ലക്ഷ്യമാണ് കിവീസിനുള്ളത്. പരിക്ക് ഭേദമായി മാർട്ടിൻ ഗുപ്തിൽ ടീമിലേക്ക് തിരികെ വരുമ്പോൾ ന്യൂസിലാൻഡിനെ പ്രതീക്ഷ വർധിക്കുകയാണ്. അതേസമയം മധ്യനിരയിലെ പരിചയ കുറവ് ടീമിനെ വലയ്ക്കുന്നതാണ്. അതും പ്രത്യേകിച്ച് യുഎഇയിലെ സ്ലോ പിച്ചാകുമ്പോൾ പരിചയമില്ലാഴ്മ ഒരു വെല്ലിവിളിയായേക്കും.


ഇനി ഇരു ടീമുകളുടെ ലോകകപ്പിലെ ചരിത്രം എടുത്ത് നോക്കുവാണെങ്കിൽ ഐസിസി ലോകകപ്പിൽ ഇരു ടീമുകളും പത്ത് തവണ ഏറ്റമുട്ടിയപ്പോൾ ഇന്ത്യക്ക് ജയിക്കാനായത് ആകെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ്. കുടാതെ 2003ന് ശേഷം ഇന്ത്യക്ക് കിവീസിനെ ഒരു ലോകകപ്പ് ടൂർണമെന്റിൽ പോലും തോൽപ്പിക്കാനായിട്ടില്ല. അതിൽ ഏറ്റവും അവസാനമായി ഈ വർഷം നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തോൽവിയാണ്.


ALSO READ : ICC T-20 Worldcup: ഹസരംഗയുടെ ഹാട്രിക്ക് പാഴായി; മില്ലറിന്റെ ഫിനിഷിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം


ന്യൂസിലാൻഡിനെ മികച്ച ബോളിങ് നിരയാണ് ഇന്ത്യയെ വലയ്ക്കാൻ സാധ്യതയുള്ളത്. സ്ലോ പിച്ച് നേരിടാൻ ഇന്ത്യൻ ടീമിനെ പരിചയ സമ്പന്നതയുണ്ടെങ്കിലും ചില താരങ്ങളുടെ ഫോം ഇല്ലാഴ്മയാണ് പ്രശ്നമാക്കുന്നത്. അതോടൊപ്പം ഓപ്പണിങ് ഡത്ത് ഓവറുകളിലുള്ള ട്രന്റ് ബോൾട്ടിന്റെ പ്രകടനവും. പാക് താരം ഷഹീൻ അഫ്രീദിയെ പോലെ ഇന്ത്യൻ  നിരയെ പിടിച്ച നിർത്താൻ ബോൾട്ടിന് സാധിച്ചേക്കാം.


ജയിക്കാൻ ഭാഗ്യം ഒരു കാരണമാകുകയാണ്. ടോസ് ഒരു നിർണായകമാണ് ദുബായിലെ പിച്ചുകളിൽ. യുഎഇയിൽ പുരോഗമിക്കുന്ന ടൂർണമെന്റിൽ ഇതുവരെ 24 മത്സരങ്ങളിൽ 17 എണ്ണത്തിലും ചേസ് ചെയ്താണ് ജയം ഉണ്ടായിരിക്കുന്നത്. വിരളിൽ എണ്ണാവുന്ന 6 ആദ്യം ബാറ്റ് ചെയ്ത് ജയിച്ചത്. മറ്റൊരു മത്സരമായ ശ്രീലങ്ക് ദക്ഷിണാഫ്രിക്ക മത്സരമാണ് ടൈ ആയി അവസാനിച്ച് സൂപ്പർ ഓവറിലേക്ക് പോയത്.


ALSO READ : T20 World Cup 2021 : ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഭേദമായി, താരം ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിന് ഇറങ്ങിയേക്കും


പ്ലേയിങ് ഇലവലിനേക്ക് ആരെ പരിഗണിക്കുമെന്നാണ് ഇന്ത്യയുടെ തലവേദന. ഓൾറൗണ്ടർ പേരിൽ ടീമിൽ ഇടം പിടിച്ചിരിക്കുന്ന ഹാർദിക് പാണ്ഡ്യ ഇതുവരെ ബോൾ ചെയ്തിട്ടില്ല. പാണ്ഡ്യയെ ബെഞ്ചിലിരുത്തി ഇഷാൻ കിഷനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനാണ് ക്രിക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതേ പോലെ ഭുവനേശ്വർ കുമാറിനെ പകരം ഷാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ചിലരുടെ നിഗമനങ്ങൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.