Dubai : ക്രിക്കറ്റിലെ ഏകദിനം കീഴടക്കിയതിന് പിന്നാലെ കുട്ടിക്രിക്കറ്റ് ഫോർമാറ്റിലും ആധിപത്യം സൃഷ്ടിക്കാൻ ഓസ്ട്രേലിയ ഇന്ന് ടി20 ലോകകപ്പ് ഫൈനലിൽ അയൽക്കാരായ ന്യൂസിലാൻഡിനെ നേരിടും. ലിമിറ്റഡ് ഓവറിലെ ആദ്യ ഐസിസി കിരീടം ലക്ഷ്യവെച്ചാണ് കിവീസ് ഇന്ന് ഓസീസനെതിരെ കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ദുബായിൽ വെച്ച് വേദിയാകുന്ന ഫൈനൽ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ന്യൂസിലാൻഡ് സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റെങ്കിലും ഇന്ത്യയെ എട്ട് വിക്കറ്റ് തകർത്താണ് കിവീസ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട്  രണ്ടാം ഗ്രൂപ്പിൽ കുഞ്ഞന്മാരായ ടീമുകളെ തകർത്താണ് കിവീസ് തങ്ങളുടെ സെമി ബെർത്ത് ഉറപ്പാക്കിയത്. ശേഷം സെമിയിൽ നിലവിലെ ഏകദിന ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്താണ് കിവീസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.


ALSO READ : Daryl Mitchell: ഡാരില്‍ മിച്ചലിന്റെ ഇന്നിങ്‌സ് ധോണിയെ ഓര്‍മിപ്പിച്ചു; മുൻ കിവീസ് താരം


ഓസീസും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരോട് തോറ്റ ടീം രൺറേറ്റിന്റെ പിൻബലത്തിലാണ് കംഗാരുക്കളുടെ സെമി പ്രവേശനം. ഗ്രൂപ്പ് രണ്ട് ചാമ്പ്യന്മാരായിരുന്ന പാകിസ്ഥാൻ ഒരു ഓവർ ബാക്കി നിൽക്കവെ തോൽപ്പിച്ചാണ് ഓസീസ് ടീമിന്റെ ഫൈൽ ബെർത്ത്  സ്വന്തമാക്കിയത്. 


അദ്യമായിട്ടാണ് കിവീസ് ടി20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ഒസ്ട്രേലിയ ഇത് രണ്ടാം തവണയാണ് കുട്ടിക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.  


ALSO READ : T20 World Cup| അങ്ങിനെ ആ മോഹങ്ങൾക്ക് വിട, അഫ്ഗാനെ തകർത്ത് ന്യൂസിലാൻറ് സെമിയിൽ,ഇന്ത്യ പുറത്ത്


ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഇരു ടീമുകളും നേർക്കന്നേരെത്തുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ 2015 ഏകദിന ലോകകപ്പിലും 2009 ചാമ്പ്യൻസ് ട്രോഫിയിലുമാണ് കിവീസ് കംഗാരുക്കളും ഫൈനൽ പോരാട്ടങ്ങളിൽ ഏറ്റമുട്ടിയത്.


കണക്കുകൾ പ്രകാരം കിവീസ് ഇതുവരെ ഓസ്ട്രേലിയ ഒരു നോക്കൗട്ട് റൗണ്ടിൽ പോലും തോൽപ്പിച്ചിട്ടില്ല. 17 തവണ ഇരു ടീമും ലോകകപ്പ് ടൂർണമെന്റുകളുടെ നോക്കൗട്ട് റൗണ്ടിൽ ഏറ്റമുട്ടിയപ്പോൾ 16 തവണയും ഓസീസിനോടൊപ്പമായിരുന്നു ജയം. 


ALSO READ : T20 World Cup 2021 : ഇന്ത്യൻ താരങ്ങൾ രാജ്യത്തിനെക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ഐപിഎല്ലിനെന്ന് കപിൽ ദേവ്


മികച്ച് ബോളിങ് നിരയാണ് കിവീസിന്റെ മുതൽകൂട്ട്. ഏതേ സന്ദർഭങ്ങളിലും തിരിച്ചടിക്കാനുള്ള ഒരു ബോളിങ് കരുത്ത് ന്യൂസിലാൻഡിനുണ്ട്. മറിച്ച് ഓസ്ട്രേലിയാകട്ടെ ഇംഗ്ലണ്ടിനോടുള്ള പ്രകടനം മാറ്റിവെച്ചാൽ ഏല്ലാ മേഖലയിലും ആധിപത്യം സൃഷ്ടിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.