Dubai : T20 ലോകകപ്പിൽ (T20 World Cup) ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് (India vs Pakistan) പത്ത് വിക്കറ്റിന് തോൽവിക്ക് പിന്നാലെയെത്തിയ നിരാശയായിരുന്നു ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് (Hardik Pandya) തോളിനേറ്റ പരിക്ക്. എന്നാൽ ഇന്ത്യൻ ടീം ആരാധകർക്ക് ആശ്വാസ വാർത്തയാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നെത്തുന്നത്. താരത്തിന്റെ പരിക്ക് സാരമല്ലാത്തതുമാണ് ഭേദമായി എന്നുമാണ്. അടുത്ത ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിന് പാണ്ഡ്യ ഫിറ്റാണെന്നുമാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"പ്രശ്നം ഒന്നുമില്ല, ഹാർദിക് പാണ്ഡ്യ സുഖമായി ഇരിക്കുന്നു. ഒരു മുൻകരുതൽ നടപടിയായിട്ടാണ് സ്കാനിങ് നടത്തിയത്. ആദ്യ മത്സരമാണ് കഴിഞ്ഞത് അതുകൊണ്ട് മറ്റൊരു അവസരത്തിനായ ടീം മാനേജുമന്റ് കാത്തിരുന്നില്ല" ബിസിസിഐ വൃത്തതെ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.


ALSO READ : T20 World Cup India vs Pakistan : അവസാനം ആ ചരിത്രം പാകിസ്ഥാൻ തിരുത്തി, ഇന്ത്യക്കെതിരെ ലോകകപ്പിൽ ആദ്യം ജയം സ്വന്തമാക്കി പാക് ടീം


ഒക്ടോബർ 24ന് ഞായറാഴ്ച ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനിടെയാണ് താരത്തിന് തോളിന് പരിക്കേറ്റത്. ഹാരിസ് റൗഫ് എറിഞ്ഞ് അവസാന ഓവറിലെ ആദ്യ പന്ത് നേരിട്ടപ്പോഴാണ് താരത്തിന് തോളിന് വലിവ് അനുഭവപ്പെട്ടത്. സ്ലോ ബോളായതിനാൽ താരത്തിന് പ്രതീക്ഷക്കാത്ത രീതിയിൽ ബാറ്റ് വീശേണ്ടി വന്നതാവാം തോളിന് വലിവ് അനുഭവപ്പെട്ടത്. 


ALSO READ : T20 World Cup : പാകിസ്ഥാനെതിരെയുള്ള തോൽവി, മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം


മത്സരത്തിൽ മികച്ച ഒരു പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചില്ല. എട്ട് പന്ത് നേരിട്ട താരം ആകെ നേടിയത് 11 റൺസാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ താരം ഒരു തവണ പോലും ബോളിങ് ചെയ്തിട്ടുമില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.