ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യയെ (Team India) നേരിടാൻ ശേഷിയുള്ള താരങ്ങൾ പാകിസ്ഥാൻ ടീമിൽ (Pakistan Team) ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹർഭജന്‍ സിങ് (Harbhajan Singh). ടി-20 ലോകകപ്പിൽ (T20 World Cup) നാളെ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കാനിരിക്കെയാണ് ഹർഭജൻ സിം​ഗിന്റെ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച ടീമുള്ള സമയത്ത് ശക്തമായ പോരാട്ടം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്നിരുന്നു. എന്നാൽ കഴിഞ്ഞ പത്തു വർഷത്തിൽ പാകിസ്ഥാന്‍ ക്രിക്കറ്റ് താഴേക്ക് പോയതായാണ് എനിക്ക് തോന്നിയത്. ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരതയോടെ കളിക്കാനാകുന്ന ബാറ്റർ അവർക്കുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹർഭജന്‍ പറഞ്ഞു.


Also Read: T20 World Cup 2021| ടി-20 വെടിക്കെട്ടിന് കൊടിയേറ്റം; ആദ്യ അങ്കം ഓസിസും ദക്ഷിണാഫ്രിക്കയും തമ്മില്‍


T20 ഫോർമാറ്റിൽ റൺസ് നേടാൻ ആര്‍ക്കും സാധിക്കും. 1998 ൽ അനിൽ കുംബ്ലെ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടുമ്പോൾ പാക്കിസ്ഥാൻ ടീമിൽ ഇൻസമാം ഉൾ ഹഖ്, സയീദ് അൻവർ, സലിം മാലിക് തുടങ്ങിയ ബാറ്റർമാരും വാസിം അക്രം, വഖാർ യൂനിസ്, സഖ്‍ലാൻ മുഷ്താഖ് തുടങ്ങിയ ബോളർമാരുമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതിയിൽ മാറ്റമുണ്ട്. ഇന്ന് പാകിസ്ഥാന് ഇന്ത്യയെ നേരിടാൻ ശേഷിയുള്ള ഒന്നോ, രണ്ടോ താരങ്ങൾ മാത്രമാണുള്ളത്. ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പിൽ ശരിക്കും ഭീഷണിയാകുക ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായിരിക്കുമെന്നും ഹർഭജൻ സിങ് പറഞ്ഞു.


Also Read: India vs Pakistan T20 World Cup : രണ്ട് ലക്ഷം രൂപ വിലയുള്ള ടിക്കറ്റുകൾ വരെ വിറ്റു തീർന്നു, ആവേശത്തിനായി കാത്ത് ഇന്ത്യ പാകിസ്ഥാൻ ആരാധകർ


അതിനിടെ പാക്കിസ്ഥാൻ മുൻ പേസർ ശുഐബ് അക്തർ പാകിസ്ഥാൻ ക്രിക്കറ്റിന്റെ മോശം അവസ്ഥയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ബോർഡിലെ ഇടനിലക്കാരാണ് ടീമിന്റെ മോശം അവസ്ഥയ്ക്ക് കാരണമെന്ന് അക്തർ കുറ്റപ്പെടുത്തി. ശരാശരി നിലവാരമുള്ള ആളുകളയാണ് അവർ ക്രിക്കറ്റ് ബോർഡിലേക്കു കൊണ്ടുവന്നത്. 2002 മുതലാണ് ഇത് ആരംഭിച്ചത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് ഐസിസി നൽകുന്ന വരുമാനം മാത്രം ഉപയോഗിച്ച് എത്രനാള്‍ മുന്നോട്ടു പോകുമെന്നും അക്തർ ചോദിച്ചു.


Also Read: T20 World Cup 2021 : ആവേശ പോരാട്ടത്തിന് മുമ്പ് അറിയാം, ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളിലെ അഞ്ച് വിവാദ സംഭവങ്ങൾ          


അതേസമയം ക്രിക്കറ്റ് (Cricket) ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടി-20 ലോകകപ്പ് (T-20 World Cup) മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഇന്നാരംഭിക്കുന്ന സൂപ്പര്‍ 12 മത്സരങ്ങളിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും (australia vs southafrica) ഇം​ഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെയും (England vs West Indies) നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ. ആദ്യ മത്സരം അബുദാബിയിലും (Abudabi) രണ്ടാം മത്സരം ദുബായിലും (Dubai) നടക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.