മെൽബൺ : മത്സരത്തിൽ എത്രയൊക്കെ മികവ് പുലർത്തുന്നുണ്ടെങ്കിലും 19-ാം ഓവറിൽ മാത്രം പതറുന്ന ഇന്ത്യൻ ബോളർമാരെയാണ് അടുത്തിടെ കാണൻ ഇടയാകുന്നത്. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ജസ്പ്രിത് ബുമ്ര പരിക്കേറ്റതോടെയാണ് ഇന്ത്യ അവസാന ഓവറുകളിൽ ഇത്രത്തോളം റൺസ് വിട്ട് നൽകാൻ തുടങ്ങിയരിക്കുന്നത് എന്നതൊരു വാസ്തവമാണ്. ഏഷ്യ കപ്പിന് ശേഷം രോഹിത് ശർമ 19-ാം ഓവറിൽ പലരെയും പരീക്ഷിച്ച് നോക്കിയെങ്കിലും ഫലം പ്രതിക്ഷിക്കുന്നത് പോലെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന് ലഭിക്കുന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഇതെ അവസ്ഥയാണ് രോഹിത് നേരിട്ടത്. മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് അർഷ്ദീപ് സിങ്ങനെയാണ് രോഹിത് 19-ാം ഓവർ ഏൽപ്പിച്ചത്. ആ ഓവറിൽ ഇടം കൈയ്യൻ ബോളർ വഴങ്ങിയത് 14 റൺസാണ്. അർഷ്ദീപ് എറിഞ്ഞ 19-ാം ഓവറിൽ പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി ഒരു സിക്സറും ഒരു ഫോറുമാണ് നേടിയത്. ബാക്കി പന്തുകളിൽ സിംഗിളുമിട്ട് 14 റൺസ് തികയ്ക്കുകയായിരുന്നു പാകിസ്ഥാൻ. 


ALSO READ : T20 World Cup 2022 : മസൂദും ഇഫ്തിഖറും പിടിച്ച് നിന്നു; ഇന്ത്യക്ക് വിജയലക്ഷ്യം 160 റൺസ്


ഏഷ്യ കപ്പ് മുതൽ ഇന്ന് പാകിസ്ഥാനെതിരെയുള്ള ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യ 11 ടി20 മത്സരങ്ങളിലാണ് പങ്കെടുത്തത്. അതിൽ ഒരു തവണ മാത്രമാണ് ഇന്ത്യ19-ാം ഓവറിൽ 10 റൺസിൽ താഴെ വിട്ടുകൊടുത്തത്. ആ 11 മത്സരങ്ങളിൽ 19-ാം ഓവറിൽ ഇന്ത്യൻ ബോളർമാരുടെ പ്രകടനം ഇങ്ങനെയാണ്- 12, 21, 19, 14, 5, 16, 18, 17, 26, 11, 14. 


ഇത് തന്നെയാണ് രോഹിത് ശർമയെ വലയ്ക്കുന്നത്. ആരെയും ഏൽപ്പിക്കും 19-ാം ഓവർ എന്ന ധൌത്യമെന്നാണ് ഇന്ത്യൻ നായകനെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. ഐപിഎല്ലിൽ ചെറിയ സ്കോറിൽ പോലും മികച്ച ബോളിങ് നിരയെ അണിനിരത്തി മുംബൈ ഇന്ത്യൻസിനായി എതിരാളികളെ തോൽപ്പിച്ചിട്ടുള്ള രോഹിത്തിന്, അത് ഇന്ത്യൻ ടീമിനായി സാധിക്കുന്നില്ലയെന്നതാണ് സങ്കടകരം. 


അതേസമയം മെൽബണിൽ പുരോഗമിക്കുന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ 160 റൺസ് വിജയലക്ഷ്യമുയർത്തി. ഇന്ത്യക്കായി അർഷ്ദീപും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റുകൾ വീതം നേടി. ഷാൻ മസൂദിന്റെയും ഇഫ്തിഖർ അഹമ്മദിന്റെ അർധ സെഞ്ചുറി ഇന്നിങ്സിലാണ പാകിസ്ഥാൻ ഇന്ത്യക്കെതിരെ 159 റൺസെടുത്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.