ന്യൂ ഡൽഹി : ഐസിസി ട്വന്റി 20 ലോകകപ്പിനുള്ളു ഇന്ത്യ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഒപ്പം ഈ മാസം നടക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെയുള്ള ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനേയും ബിസിസിഐ പ്രഖ്യാപിച്ചു. ഏഷ്യ കപ്പിന് പോയ അതെ ബാറ്റിങ്ങ് ലൈനപ്പിലുള്ള ഇന്ത്യൻ സംഘത്തിന്റെ ബോളിങ് ശക്തമാക്കാൻ ജസ്പ്രിത് ബുമ്രയെയും ഹർഷൽ പട്ടേലിനെയും ടീമിൽ ഉൾപ്പെടുത്തി. മലയാളികൾക്ക് നിരാശ നൽകി ലോകകപ്പ് ടീമിലെ സഞ്ജു സാംസണിന്റെ അഭാവം. കാര്യവട്ടത്ത് നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ പോലും സെലക്ടർമാർ മലയാളി താരത്തെ പരിഗണിച്ചില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകകപ്പിനും മറ്റ് രണ്ട് പരമ്പരകൾക്കും ഏകദേശം ഒരേ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ, ആർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ എന്നീ താരങ്ങൾ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കൂടുതൽ പരിശീലനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇരു പരമ്പരയിൽ നിന്നും ഒഴുവാക്കി. ഏഷ്യ കപ്പിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം അക്സർ പട്ടേൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടി. മുൻ നിര പേസറായ മുഹമ്മദ് ഷാമിയെ സ്റ്റാൻഡ് ബൈ താരമായിട്ടാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


ALSO READ : IND vs SA : ദക്ഷിണാഫ്രിക്കയ്ക്കെതിരെ രോഹിത് ഉണ്ടാകില്ല; പകരം ധവാൻ ഇന്ത്യയെ നയിക്കും


ഒക്ടോബർ 22ന് ഓസ്ട്രേലിയയിൽ വെച്ചാണ് ടി20 ലോകകപ്പ്  ആരംഭിക്കുന്നത്. ഒക്ടോബർ 17ന് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ടൂർണമെന്റിലെ ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങും. ഒക്ടോബർ 23ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന് പുറമെ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ എതിരാളി. ഒപ്പം പ്രാഥമിക റൌണ്ട് കടന്ന് സൂപ്പർ 12ലേക്ക്  പ്രവേശിക്കുന്ന രണ്ട് ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിൽ ഇടം നേടും. നവംബർ 13ന് മെൽബണിൽ വെച്ചാണ് ടി20 ലോകകപ്പിന്റെ ഫൈനൽ.


ലോകകപ്പിനുള്ള ഇന്ത്യൻ ടീം : രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യ കുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്ങ്


സ്റ്റാൻഡ് ബൈ താരങ്ങൾ : മുഹമ്മദ് ഷാമി, ശ്രയസ് ഐയ്യർ, രവി ബിഷ്നോയി, ദീപക് ചഹർ


ALSO READ : Asia Cup 2022 : എല്ലാ കലിപ്പും അഫ്ഗാനോട് തീർത്തു; ഇന്ത്യക്ക് 111 റൺസ് വിജയം



ഓസ്ട്രേലിയയ്ക്കെതിരെ സെപ്റ്റംബർ 20ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് തൊട്ടുപിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. മൊഹാലി, നാഗ്പൂർ, ഹൈദരബാദ് എന്നിവടങ്ങളിൽ വെച്ച് നടക്കുന്ന മൂന്ന് ടി20 മത്സരങ്ങളാണ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയിൽ ഇന്ത്യക്കുള്ളത്.


ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യ കുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷാമി, ദീപക് ചഹർ


ALSO READ : Virat Kohli Century : 1021 ദിവസത്തെ നീണ്ട കാത്തിരിപ്പ്; അവസാനം വിരാട് കോലി സെഞ്ചുറി അടിച്ചു


സെപ്റ്റംബർ 28 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ട്വന്റി 20 മത്സരത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടി20 ഏകദിന മത്സരങ്ങളുടെ പരമ്പരയാണ് പര്യടനത്തിൽ അടങ്ങിട്ടുള്ളത്. ഒക്ടോബർ 11നാണ് ഏകദിന പരമ്പരയിലെ അവസാന മത്സരം.


ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യ കുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ആർ അശ്വിൻ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുമ്ര, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷാമി, ദീപക് ചഹർ, അർഷ്ദീപ് സിങ്ങ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.