ICC T20 World Cup 2022 Prize Money : ട്വന്റി 20 ലോകകപ്പ് ജേതാക്കൾക്കുള്ള പ്രൈസ് മണി പ്രഖ്യാപിച്ച് ഐസിസി. 1.6 മില്ല്യൺ യുഎസ് ഡോളറാണ് ലോകകപ്പ് സ്വന്തമാക്കുന്ന ടീമിന് ഐസിസി സമ്മാനമായി നൽകുക.  അതായത് ഇന്ത്യയിൽ ഏകദേശം 13,08,69,603.20 രൂപയാണ് ലഭിക്കുക. 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 16 മുതലാണ് ആരംഭിക്കുക. ലോകകപ്പ് നേടുന്നവർക്ക് ലഭിക്കുന്ന പ്രൈസ് മണിയുടെ നേർപകുതിയായിരിക്കും ടൂർണമെന്റിന്റെ റണ്ണേഴ്സപ്പിന് ലഭിക്കുക. ആകെ മൊത്തം 5.6 മില്ല്യൺ യുഎസ് ഡോളറാണ് ഐസിസി ടൂർണമെന്റിൽ സമ്മാനമായി നൽകുന്നത്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ബദ്ധവൈരികളായി പാകിസ്ഥാനോടെതിരെയാണ്. ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് മൈതാനത്ത് വെച്ചാണ് ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. 


COMMERCIAL BREAK
SCROLL TO CONTINUE READING

5.6 മില്യണിൽ  നിന്നും സെമി ഫൈനലിസ്റ്റുകൾക്ക് ലഭിക്കുന്നത് 400,000 യുഎസ് ഡോളറാണ്. സെമി പ്രവേശിക്കാതെ സൂപ്പർ 12ൽ നിന്നും പുറത്താകുന്ന മറ്റ് എട്ട് ടീമുകൾക്ക് 70,000 യുഎസ് ഡോളറാണ് സമ്മനം. യുഎഇയിൽ വെച്ച് നടന്ന ലോകകപ്പ് പോലെ തന്നെ സൂപ്പർ 12ലെ ഒരു മത്സരം ജയിക്കുമ്പോൾ ചിലവാക്കുന്നത് 40,000 യുഎസ് ഡോളറാണ്. 


ALSO READ : T20 World Cup 2022 : സെൻസ്സില്ലേ? ബുമ്രയ്ക്ക് പകരക്കാരനായി സിറാജിനെ ടീമിലെടുത്ത ബിസിസിഐ തീരുമാനത്തിനെതിരെ ആരാധകർ


ഒക്ടോബർ 16ന് ഏഷ്യ കപ്പ് ജേതാക്കളായ ശ്രീലങ്കയും നമീബിയ തമ്മിലുള്ള മത്സരത്തോടെയാണ് ടി20 ലോകകപ്പിന് തുടക്കം കുറിക്കുക, പ്രാഥമിക ഘട്ടം മത്സരത്തിന് ശേഷമാകും സൂപ്പർ 12 മത്സരങ്ങൾ. ഇതിലേക്ക് നേരത്തെ ഇന്ത്യ ഉൾപ്പെടെ എട്ട് ടീമുകൾക്ക് പ്രവേശനം ലഭിച്ചു കഴിഞ്ഞു. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിങ്ങിനെ എട്ട് ടീമുകളാണ് സൂപ്പർ 12ൽ നേരത്തെ തന്നെ യോഗ്യത നേടിയിരിക്കുന്നത്. 


ശ്രീലങ്കയ്ക്ക് നമിബിയയ്ക്കും പുറമെ നെതർലാൻഡ്സ്, യുഎഇ, വെസ്റ്റ് ഇൻഡീസ്, സ്കോട്ട്ലാൻഡ്, ഐർലാൻഡ്, സിംബാബ്വെ എന്നിങ്ങനെ എട്ട് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിലായി പ്രാഥമിക ഘട്ടത്തിൽ എറ്റുമുട്ടുക. പ്രാഥമിക റൌണ്ടിൽ ജയിക്കുന്ന ടീമിന് 40,000 ഡോളർ സമ്മാനമായി ലഭിക്കുന്നതാണ്. പ്രാഥമിക റൌണ്ടിൽ തന്നെ പുറത്താകുന്ന ടീമിന് 40,000 ഡോളറാണ് ഐസിസി പ്രൈസ് മണിയായി നൽകുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.