സിഡ്നി: ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ കുഞ്ഞൻ ടീമായ നെതർലൻഡ്സിന് 56 റൺസിനാണ് രോഹിത് ശർമയും സംഘവും തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഡച്ച് ടീമിന്റെ ഇന്നിങ്സ് നിശ്ചിത ഓവറിൽ 123 റൺസിന് അവസാനിക്കുകയായിരുന്നു. അവസാന ഓവർ വരെ ഓറഞ്ച് പട ഓൾഔട്ടാകാതെ പിടിച്ച് നിന്നു. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാപ്റ്റൻ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും സൂര്യകുമാർ യാദവിന്റെ പ്രകടന മികവിലാണ് ഇന്ത്യ നെതർലൻഡ്സിനെതിരെ 180 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. മൂന്ന് പേരും അർധ സെഞ്ചുറി നേടി. 62 റൺസെടുത്ത വിരാട് കോലിയാണ് ടോപ് സ്കോറർ. മികച്ച ബാറ്റിങ് പിച്ചായിരുന്നെങ്കിലും മെല്ലെയാണ് ഇന്ത്യ ബാറ്റ് വാശീയത്.  അവസാന ഓവറുകളിൽ സൂര്യകുമാറും കോലിയും ചേർന്ന് നടത്തിയ ഇന്നിങ്സാണ് ഇന്ത്യയുടെ സ്കോർ 170 കടത്തിയത്. അതേസമയം ഒമ്പത് റൺസെടുത്ത പുറത്തായ കെ.എൽ രാഹുൽ വീണ്ടും നിരാശ സൃഷ്ടിച്ചു. പോൾ വാൻ മീക്കെരനും  ഫ്രെഡ് ക്ലാസനുമാണ് ഡച്ച് ടീമിനായി വിക്കറ്റുകൾ നേടിയത്. 


ALSO READ : T20 World Cup 2022 : ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഐർലൻഡ്; ജയം മഴ നിയമത്തിന്റെ പിൻബലത്തിൽ


മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡ്സ് ഒരുഘട്ടത്തിൽ ഇന്ത്യക്ക് മേൽ വെല്ലുവിളി ഉയർത്തിയില്ല. ഇന്നിങ്സ് 20 ഓവർ നേരിട്ട നെതർലാൻഡ്സ് ഓൾഔട്ടാക്കാതെ പിടിച്ച് നിന്നാതെ ഡച്ച് ടീമിന് സന്തോഷിക്കാൻ സാധിക്കുന്നത്. 20 റൺസെടുത്ത ടിം പ്രിങ്കിളാണ് നെതർലാൻഡ്സിന്റെ ടോപ് സ്കോറർ. ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. മുഹമ്മദ് ഷമിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. 


അതേസമയം ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്ക് ബംഗ്ലാദേശിനെ 104 റൺസിന് തകർത്തു. റിലീ റൂസ്സോയുടെ സെഞ്ചറി മികവിൽ പ്രോട്ടീസ് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഇന്നിങ്സ് 101ൽ അവസാനിക്കുകയായിരുന്നു. 56 പന്ത് നേരിട്ട റൂസ്സോ എട്ട് സിക്സറുകളും ഏഴ് ഫോറിന്റെയും അകമ്പടിയോടെയാണ് സെഞ്ചുറി നേടിയത്. 63 റൺസെടുത്ത ക്വിന്റൺ ഡി കോക്ക് റൂസ്സോയ്ക്ക് മികച്ച പിന്തുണ നൽകി. ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സിംബാബ്വെ പാകിസ്ഥാനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. ലോകകപ്പിൽ നാളെ നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഐർലൻഡിനെയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനെയും നേരിടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.