T20 World Cup 2022 India vs South Africa Live Streaming : ലോകകപ്പിൽ വിജയ വഴിലേക്ക് തിരകെയെത്താൻ ഇന്ത്യൻ ഇന്ന അയൽക്കാരായ ബംഗ്ലാദേശിനെ നേരിടും. മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏറ്റു വാങ്ങിയ തോൽവി തുടർന്ന് സമ്മർദ്ദത്തിലായ രോഹിത്തിനും സംഘത്തിനും തിരിച്ച് വരാനുള്ള ഒരു അവസരമാണ് ബംഗ്ലദേശിനെതിരെയുള്ള മത്സരം. അതേസമയം ടൂർണമെന്റിന്റെ പുറത്തേക്കുള്ള വഴി ഏകദേശം തുറന്ന് സാഹചര്യത്തിൽ ബംഗ്ലദേശ് ഇന്ത്യയുടെ അത്താഴ മുടക്കാനും ശ്രമിച്ചേക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ബംഗ്ലദേശ് മത്സരം ലൈവായി കാണാം ചെയ്യേണ്ടത് ഇത്രമാത്രം


ഇന്ന് നവംബർ 2ന് ഉച്ചയ്ക്ക് 1.30നാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം. അഡ്ലെയ്ഡിൽ വെച്ചാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ഇന്ത്യയിൽ സ്റ്റാർ നെറ്റ്വാർക്കാണ് ടി20 ലോകകപ്പിന്റെ ടെലിവിഷൻ ഒടിടി സംപ്രേഷണ അവകാശം നേടിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിൽ വൈകിട്ട് നാലര മുതൽ മത്സരം ടിവിയിൽ കാണാൻ സാധിക്കുന്നതാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓൺലൈനായി മത്സരം കാണാനാകും.


ALSO READ : സഞ്ജു ന്യൂസിലാൻഡിനെതിരെ ഉണ്ട് ബംഗ്ലാദേശിനെതിരെ ഇല്ല; ഇന്ത്യയുടെ അടുത്ത രണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു


ഇന്ത്യയുടെ പ്ലേയിങ് ഇലവൻ


കഴിഞ്ഞ മത്സരവുമായി അപേക്ഷിച്ച് ഒരു മാറ്റം മാത്രമാണ് ഇന്ത്യ നടത്തിയരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒഴുവാക്കിയ അക്സർ പട്ടേലിനെ തിരകെ ടീമിലെത്തിച്ചു. പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്ന ദിനേഷ് കാർത്തിക്കിനെയും ടീമിൽ നിലനിർത്തി. രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ആർ അശ്വിൻ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി


ബംഗ്ലദേശ് പ്ലേയിങ് ഇലവൻ


ഷക്കീബ് അൽ ഹസൻ, നജ്മുൾ ഹൊസൈൻ ഷാന്റോ, ലിട്ടൺ ദാസ്,  ആരിഫ് ഹൊസൈൻ ധ്രുബോ, യാസിർ അലി, മൂസഡ്ഡേക്ക് ഹൊസൈൻ, ഷോറിഫ് ഇസ്ലാം, നുറുൾ ഇസ്ലാം, മുസ്താഫിസുർ റഹ്മാൻ, ഹസ്സൻ മഹ്മുദ്, ടസ്കിൻ അഹമ്മദ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.