T20 World Cup 2022 India vs South Africa Live Streaming : ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിന്റെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങും, ഗ്രൂപ്പിലെ രണ്ട് ശക്തർ തമ്മിൽ ഏറ്റമുട്ടുമ്പോൾ വാശീയേറിയ മത്സരമാകും പിച്ചിൽ ഉടലെടുക്കുക. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് സെമി ഉറപ്പിക്കാനാണ് രോഹിത് ശർമയും സംഘവും ഇന്ന് ലക്ഷ്യമിടുക.  രണ്ട് ജയവുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തണ്. മൂന്ന് പോയിന്റുമായി പ്രോട്ടീസ് ഇന്ത്യക്ക് തൊട്ടുപിന്നലായി രണ്ടാം സ്ഥാനത്തുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം ലൈവായി കാണാം ചെയ്യേണ്ടത് ഇത്രമാത്രം


ഇന്ന് ഒക്ടോബർ 30ന് വൈകിട്ട് 4.30നാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം. പെർത്തിൽ വെച്ചാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ഇന്ത്യയിൽ സ്റ്റാർ നെറ്റ്വാർക്കാണ് ടി20 ലോകകപ്പിന്റെ ടെലിവിഷൻ ഒടിടി സംപ്രേഷണ അവകാശം നേടിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിൽ വൈകിട്ട് നാലര മുതൽ മത്സരം ടിവിയിൽ കാണാൻ സാധിക്കുന്നതാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓൺലൈനായി മത്സരം കാണാനാകും. 


ALSO READ : T20 World Cup 2022 : ജയം തുടർന്ന് സെമി ഉറപ്പിക്കാൻ ഇന്ത്യ; എതിരാളികൾ ദക്ഷിണാഫ്രിക്ക


ഇന്ത്യയും ദക്ഷിണാഫ്രിക്കയും


 പ്ലെയിങ് ഇലവനിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്ന് പരീക്ഷണം നടത്താൻ രോഹിത് ഇന്നും തുനിയില്ല. രണ്ട് മത്സരങ്ങളിലും ഒരോ പോലെ തിളങ്ങിയ ബോളിങ്ങും ബാറ്റിങ് നിരയാണ് ഇന്ത്യയുടെ മുതൽ കൂട്ട്. അതേസമയം ഇന്നും കൂടി കെ.എൽ രാഹുൽ നിറം മങ്ങിയ പ്രകടനം പുറത്തെടുത്താൽ രോഹിത്തിന് തന്റെ ഓപ്പിണിങ് കൂട്ടികെട്ടിന് മറ്റൊരു പങ്കാളിയെ കണ്ടെത്തേണ്ടി വരും. ഇന്നത്തെ മത്സരത്തിന് ശേഷം ബംഗ്ലേദേശും സിംബാബ്വെയുമാണ് ഇന്ത്യയുടെ ബാക്കിയുള്ള രണ്ട് എതിരാളികൾ.


ആദ്യ മത്സരം മഴ ചതിച്ചപ്പോൾ രണ്ടാം മത്സരത്തിനിൽ അവയ്ക്കെല്ലാം ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലൂടെ മറുപടി നൽകുകയായിരുന്നു ആഫ്രിക്കൻ ടീം. രണ്ടാം മത്സരത്തിൽ സെഞ്ചുറി നേടിയ റീലി റൂസ്സോയും ക്വിന്റൺ ഡിക്കോക്കുമാണ് പ്രോട്ടീസിന്റെ ബാറ്റിങ് നിരയിലെ മുതൽകൂട്ടുകൾ. ഡേവിഡ് മില്ലറും കൂടി ഫോം കണ്ടെത്തിയാൽ ഇന്ത്യക്ക് മത്സരം കടുപ്പമായേക്കും. ഫാസ്റ്റ് ബോളിങ് നിരയാണ് പിന്നീട് ആഫ്രിക്കൻ ടീമിന്റെ പ്രധാന മുതൽകൂട്ട്. ചെറിയ സ്കോറാണെങ്കിലും തെംബാ ബാവുമയ്ക്ക് തന്റെ ബോളിങ് നിരയെ ഉപയോഗിച്ച് പ്രതിരോധിക്കാനാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.