ന്യൂ ഡൽഹി : ഐസിസി ട്വന്റി 20 ലോകകപ്പിന് പങ്കെടുക്കാൻ ഇന്ത്യൻ സംഘം ഓസ്ട്രേലിയയിലേക്ക് തിരിച്ചു. ഇന്ത്യൻ മണ്ണിൽ വെച്ച് നടന്ന ടി20 പരമ്പരകളിൽ ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത്തും സംഘവും ലോകകപ്പിനായി തിരിച്ചത്. ഇന്ന് ഓക്ടോബർ ആറിന് വ്യാഴാഴ്ച മുംബൈയിൽ നിന്ന് സംഘം ഓസ്ട്രേലിയയിലെ പേർത്തിലേക്ക് തിരിക്കുകയായിരുന്നു. ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുന്നോടിയായി ലോകകപ്പിനുള്ള ഇന്ത്യൻ ടീമും കോച്ച് രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലന സംഘവും മറ്റ് സ്റ്റാഫുകളും എല്ലാവരും ചേർന്നുള്ള ഫോട്ടോ ബിസിസിഐ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും ചെയ്തു. പേർത്തിൽ ഒരാഴ്ച തങ്ങിയതിന് ശേഷം ഇന്ത്യൻ സംഘം പിന്നീട് ബ്രിസ്ബെയിനിലേക്ക് തിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പരിക്കേറ്റ് ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയ പേസർ ജസ്പ്രിത് ബുമ്രയ്ക്ക് പകരക്കാരൻ ഇല്ലാതെയാണ് രോഹിത്തും സംഘവും ഓസ്ട്രേലിയയിലേക്ക് തിരിച്ചത്. സ്റ്റാൻഡ് ബൈ താരമായ ദീപക് ചഹറോ മുഹമ്മദ് സിറാജിനോ ആയിരിക്കും ബിസിസിഐ ബുമ്രയുടെ ചുമതല ഏൽപ്പിക്കുക. ഇരുവരിൽ നിന്നും ഒരാൾ ഒക്ടോബർ 15ന് മുമ്പ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നേക്കും. ഇരുവരും നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന ടീമിന്റെ ഭാഗമാണ്. എന്നാൽ ഇന്ത്യയുടെ മറ്റൊരു പരിചയ സമ്പന്നനായ പേസർ മുഹമ്മദ് ഷമ്മിക്ക് ഫിറ്റ്നെസ് കണ്ടെത്താൻ സാധിക്കാത്തതാണ് താരത്തെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ മടിക്കുന്നത്. 


ALSO READ : T20 World Cup 2022 : ആരാകും ബുമ്രയ്ക്ക് പകരക്കാരൻ? മുഹമ്മദ് സിറാജ് മുതൽ ദീപക് ചഹർ വരെ



ബിസിസിഐ പ്രഖ്യാപിച്ച 15 അംഗ ടീമിനെ കൂടാതെ റിസർവ് പട്ടികയിലുള്ള ശ്രയസ് ഐയ്യരും രവി ബിഷ്നോയിയും ഷമ്മിയും ചഹറും പിന്നീട് ഇന്ത്യൻ ടീമിനൊപ്പം ചേരും. ഇന്ത്യയുടെ സ്റ്റാൻഡ് ബൈ താരങ്ങൾക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ കൂടുതൽ അവസരം നൽകുമെന്ന് ശിഖർ ധവാൻ മത്സരത്തിന് മുന്നോടിയായിട്ടുള്ള വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.


ലോകകപ്പിനുള്ള ഇന്ത്യൻ സംഘം : രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, ദീപക് ഹൂഡ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, യുസ്വേന്ദ്ര ചഹൽ, ഹർഷാൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, അർഷ്ദീപ് സിങ്, അക്സർ പട്ടേൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.