ആൻ്റി​ഗ്വ: ലോകകപ്പിൽ രണ്ടാം സൂപ്പർ 8 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ബം​ഗ്ലാദേശാണ് എതിരാളികൾ. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. ആദ്യ സൂപ്പർ 8 മത്സരത്തിൽ അഫ്​ഗാനിസ്ഥാനെ 47 റൺസിന് തോൽപ്പിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ബം​ഗ്ലാദേശിനെ തോൽപ്പിച്ച് സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാനാണ് നീലപ്പടയുടെ ഇന്നത്തെ ലക്ഷ്യം. അതേസമയം ബം​ഗ്ലാദേശ് ആദ്യ സൂപ്പർ എട്ട് മത്സരത്തിൽ ഓസ്ട്രേലിയയോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബാറ്റിങ് നിരയുടെ സ്ഥിരതയില്ലാത്ത പ്രകടനം തന്നെയാണ് ഇന്ത്യൻ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. ഓപ്പണർമാരായ നായകൻ രോ​ഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും ശരാശരിക്കും താഴെയുള്ള പ്രകടനം പവർപ്ലേയിൽ ഇന്ത്യയുടെ സ്കോറിങ്ങിനെ ബാധിക്കുന്നുണ്ട്. അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാ‌ർ യാദവിൻ്റെ മികച്ച ബാറ്റിങ് കൊണ്ട് മാത്രമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോറിലേക്ക് എത്താനായത്. മധ്യനിരയിൽ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ്റെ കുറവ് ഇന്ത്യക്കുണ്ട്. ശിവം ദൂബെ, രവീന്ദ്ര ജ‍ഡേജ എന്നിവർ മികവിലേക്ക് ഉയരാത്തതും ഇന്ത്യക്ക് തിരിച്ചടിയാണ്. ടീമിൽ പരീക്ഷണങ്ങൾ നടത്താൻ മടി കാണിക്കുന്ന ഇന്ത്യൻ ടീമിൽ ഇന്നും വലിയ മാറ്റങ്ങൾക്ക് പ്രതീക്ഷ വയ്ക്കേണ്ടതില്ല. ഓപ്പണിങ് സഖ്യം പരാജയപ്പെട്ടതോടെ യുവതാരം യശസ്വീ ജെയ്സ്വാളിനെ ഓപ്പണറായി ടീമിലെത്തിക്കുമോ എന്ന് കണ്ടറിയാം. അപ്പോഴും സഞ്ജു സാംസണിന് ടീമിൽ ഒരു സ്ഥാനം ലഭിക്കുന്നത് പ്രയാസകരമാണ്. 


ALso Read: Sania Shami Marriage Rumours: സാനിയയും ഷമിയും ഉടൻ വിവാഹം കഴിക്കുമോ? അറിയാം.. സാനിയയുടെ പിതാവിന്റെ പ്രതികരണം!


 


ജസ്പ്രീത് ബുമ്ര നയിക്കുന്ന ബൗളിങ് നിരയാണ് ഇന്ത്യൻ ടീമിൻ്റെ കരുത്ത്. ​ഗംഭീര പ്രകടനമാണ് ബുമ്ര ഓരോ മത്സരങ്ങളിലും കാഴ്ചവയ്ക്കുന്നത്. അർഷദീപ് സിങ്ങും ബുമ്രക്ക് മികച്ച പിന്തുണ നൽകുന്നു. അഫ്​ഗാനിസ്ഥാനെതിരെ സിറാജിന് പകരം കുൽദീപ് യാദവിനെയാണ് ഇന്ത്യ കഴിഞ്ഞ കളിയിൽ കളിപ്പിച്ചത്. രണ്ട് വിക്കറ്റും വീഴ്ത്തിയ കുൽദീപിന് ടീമിലിടം ഉണ്ടാകും. അക്സർ പട്ടേൽ, ജ‍ഡേജ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരാണ് മറ്റ് ബൗളർമാർ. നല്ല സ്കോർ പിറക്കുന്ന പിച്ചാണ് ആന്റിഗ്വയിലേത്. യു.എസിനെതിരേ ദക്ഷിണാഫ്രിക്ക 194 റൺസെടുത്തത് ഇവിടെയാണ്. യു.എസും 176 റൺസടിച്ചു. ബംഗ്ലാദേശിനായി തൗഹിദ് ഹൃദോയ്ക്ക് മാത്രമാണ്  ബാറ്റിങ്ങിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. തൻസിദ് ഹസ്സൻ, മഹ്മദുള്ള, ലിറ്റൺദാസ്, നജ്മുൽ ഹൊസൈൻ ഷാന്റോ എന്നിവർക്ക് ഇതുവരെയും നല്ല പ്രകടനം ഈ ലോകകപ്പിൽ കാഴ്ചവെക്കാനായിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.