ബാർബഡോസ്: ടി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തിൽ അഫ്​ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. കളി ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഫ്​ഗാനിസ്ഥാൻ കൂടാതെ ബം​ഗ്ലാദേശും ഓസ്ട്രേലിയയുമാണ് സൂപ്പർ 8 ​ഗ്രൂപ്പിൽ ഇന്ത്യക്കൊപ്പമുള്ളത്. ​ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് സെമി ഫൈനൽ ടിക്കറ്റ് ലഭിക്കും. ​ഗ്രൂപ്പ് മത്സരങ്ങളിൽ 3 ജയവുമായാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടന്നത്. കാനഡക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അതേസമയം അഫ്​ഗാനിസ്ഥാനും ​ഗംഭീര പ്രകടനമാണ് ലോകകപ്പിൽ പുറത്തെടുത്തത്. ആദ്യ മൂന്ന് ​ഗ്രൂപ്പ് മത്സരങ്ങളിലും എതിരാളികളെ 100 റൺസ് പോലും കടയ്ക്കാൻ അഫ്​ഗാൻ ബോളിം​ഗ് അനുവദിച്ചില്ല. ന്യൂസിലൻഡ് പോലും അഫ്​ഗാനെതിരെ തകർന്നടിയുന്നതാണ് കണ്ടത്. അവസാനത്തെ ​ഗ്രൂപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് കനത്ത് തോൽവി ഏറ്റുവാങ്ങിയെങ്കിലും ഏത് വമ്പന്മാരെയും അട്ടിമറിക്കാനുള്ള ശേഷിയുമായാണ് അഫ്​ഗാനെത്തുന്നത്. 


Also Read: EURO Cup 2024: മൂന്നാം റാങ്കുകാരെ അട്ടിമറിച്ച് 48-ാം റാങ്കുകാര്‍! രണ്ടാം റാങ്കുകാരെ വിറപ്പിച്ച് 25-ാം റാങ്കുകാര്‍!!! യൂറോ ആവേശം ഇങ്ങനെ...


 


ബൗളർമാരുടെ മികവുകൊണ്ടാണ് രണ്ട് ടീമുകളും ഇതുവരെ മുന്നേറിയത്. ന്യൂയോർക്കിലെ പിച്ചിൽ നിന്ന് വ്യത്യസ്തമായതാണ് ബാർബഡോസിലെ പിച്ച്. ഇന്ത്യയുടെ ബാറ്റിങ് നിര മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്. വിരാട് കോഹ്ലി - രോ​ഹിത് ശർമ്മ ഓപ്പണിങ് സഖ്യം പരാജയപ്പെടുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. കളിച്ച് മൂന്ന് കളിയിലും രണ്ടക്കം കടക്കാൻ വിരാട് കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. താരത്തിൻ്റെ ശക്തമായ ബാറ്റിങ് പൊസിഷനായ മൂന്നാം സ്ഥാനത്തേക്ക് മടങ്ങണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. സൂര്യകുമാർ യാദവ്, ശിവം ദൂബെ, ഹാർദ്ദിക് പാണ്ഡ്യ തുടങ്ങിയവരുടെ സ്ഥിരതയില്ലായ്മ ഒരു പ്രശ്നമാണ്. ബാർബഡോസിലെ പിച്ച് ബാറ്റ്സ്മാൻമാരെ കുറച്ച് കൂടി പിന്തുണയ്ക്കുന്ന പിച്ചായതിനാൽ ഇവർക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 


ഇന്ത്യയെ സംബന്ധിച്ച് പുതിയ വേദിക്കൊത്ത് പ്ലെയിങ് ഇലവനിൽ മാറ്റം വരുത്തിയില്ലെങ്കിൽ കളി കൈവിട്ടു പോകാൻ സാധ്യത ഏറെയാണ്. ടീമിലെ രണ്ടു സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവിനും യൂസ്വേന്ദ്ര ചഹലിനും ഇതുവരെ കളിക്കാൻ അവസരം കിട്ടിയിട്ടില്ല. പകരം  ഓൾറൗണ്ടർമാരായ രവീന്ദ്ര ജ‍‍ഡേജ, അക്സർ പട്ടേൽ എന്നിവർക്കാണ് അവസരം നൽകിയത്. ഹാർദിക് പാണ്ഡ്യ, ശിവം ദൂബെ ഉൾപ്പെടെ അഞ്ച് പേസ് ബൗളർമാരെ കളിപ്പിക്കുന്നത് ഈ പിച്ചിൽ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ കുൽദീപിനോ ചഹലിനോ പ്ലെയിം​ഗ് ഇലവനിൽ അവസരം നൽകേണ്ടത് അനിവാര്യമാണ്. റിഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാൽ‌ സഞ്ജു സാംസണിന് ടീമിൽ സ്ഥാനമുണ്ടാകാൻ സാധ്യതയില്ല.  വിരാട് കോഹ്ലിയുടെ മോശം പ്രകടനം മൂലം ഇടംകൈയ്യൻ ഓപ്പണർ യശ്വസീ ജെയ്സ്വാളിന് അവസരം ലഭിക്കുമോ എന്ന് കണ്ടറിയാം. 


പേസ് ബൗളർ ഫസൽഹഖ് ഫാറൂഖി നയിക്കുന്ന ബൗളിങ് നിരയാണ് അഫ്ഗാന്‍റെ പ്രധാന കരുത്ത്. നായകൻ റാഷിദ് ഖാൻ നയിക്കുന്ന സ്പിൻ വിഭാഗവും ടീമിന് കരുത്ത് നൽകുന്നു. ബാറ്റിങ്ങിൽ റഹ്മാനുള്ള ഗുർബാസും ഇബ്രാഹം സദ്രാനും ഒരുമിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ട് അഫ്​ഗാൻ്റെ ശക്തിയാണ്. എന്നാൽ മധ്യനിരയിൽ ബാറ്റ്സ്മാൻമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് അഫ്​ഗാന് തലവേദനയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.