Islamabad : ഇന്ത്യക്കെതിരെ ആദ്യമായി ഐസിസി ലോകകപ്പ് ടൂർണമെന്റിൽ പാകിസ്ഥാൻ (India vs Pakistan) ജയിച്ച സമയത്ത് അവരുടെ ക്യാപ്റ്റൻ ബാബർ അസമിന്റെ (Babar Azam) ഉള്ളിൽ മത്സരത്തിൽ ജയം നേടുക എന്നത് മാത്രമല്ലായിരുന്നു പേടിയായി ഉണ്ടായിരുന്നത്. ആ സമയത്ത് താരത്തിന്റെ അമ്മ മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററിലായിരുന്നു, ഈ വേദന ഉള്ളിൽ വെച്ചു കൊണ്ടാണ് അസം ഇന്ത്യക്കെതിരെ ഇറങ്ങിയതെന്ന് വെളിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ (Pakistan Cricket Team Captain) പിതാവ് അസം സിദ്ദീഖി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദുബായിൽ വെച്ച് നടന്ന മത്സരത്തിൽ നിർണായകമായ ഓപ്പണിങ് ഇന്നിങ്സ് നടത്തിയ ബാബർ പുറത്താകതെ 68 റൺസെടുക്കുകയും ചെയ്തു. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ബാബർ അസമിന്റെ നേതൃത്വത്തിൽ 10 വിക്കറ്റിനാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. ഈ സമയത്താണ് അസമിന്റെ അമ്മ ഓപറേഷനെ തുടർന്നുള്ള ആരോഗ്യ പ്രശ്നത്താൽ വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചത്.


ALSO READ : T20 Wold Cup : ആദ്യ ജയം തേടി ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് നേർക്കുന്നേർ, ഇരു ടീമുകൾക്ക് നിർണായകം


ഇക്കാര്യം അറിയിച്ച് കൊണ്ട് അസമിന്റെ പിതാവ് സിദ്ദിഖി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടുകയായിരുന്നു. തന്റെ മകൻ പാകിസ്ഥാൻ മത്സരിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങൾക്കും ഈ വേദന ഉള്ളിൽ വെച്ചാണ് ഇറങ്ങിയതെന്ന് സിദ്ദിഖി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ബാബറിന്റെ പിതാവ് ഇക്കാര്യം അറിയിച്ചത്. 



ALSO READ : ICC T-20 Worldcup: ബട്ലറിന്റെ വെടിക്കെട്ടിൽ തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇം​ഗ്ലീഷ് പട


യുഎഇയിൽ പുരോഗമിക്കുന്ന ടൂർണമെന്റിൽ ബാബറിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ഇന്ത്യയെ കൂടാതെ ന്യൂസിലാൻഡിനെയും അഫ്ഘാനിസ്ഥാനെയും തോൽപ്പിച്ചിരുന്നു. ദുർബലരായി നമീബിയയും സ്കോട്ട്ലാൻഡുമാണ് ഇനിയുള്ള മത്സരങ്ങളിൽ പാക് ടീമിന്റെ എതിരാളികൾ. 


ALSO READ : ICC T-20 Worldcup: ഹസരംഗയുടെ ഹാട്രിക്ക് പാഴായി; മില്ലറിന്റെ ഫിനിഷിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം


അതേസമയം ലോകകപ്പിൽ ഇന്ന് ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. പാകിസ്ഥാനോട് ആദ്യ മത്സരത്തിൽ തോറ്റ ഇരു ടീമുകൾക്കും ജയം  അനിവാര്യമാണ്. വൈകിട്ട് ഇന്ത്യൻ സമയം 7.30നാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.