Dubai: ICC ലോകകപ്പില്‍  വിജയത്തോടെ മടക്കം,  സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ നമീബിയയെ വിരാട് കോഹ്ലിയും സംഘവും  9  വിക്കറ്റിന് പരാജയപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

നമീബിയ ഉയര്‍ത്തിയ  133 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി  രോഹിത് ശര്‍മയും കെ.എല്‍ രാഹുലും  അര്‍ദ്ധ സെഞ്ചുറി നേടി.  


ടോസ് നേടിയ ഇന്ത്യ  ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.  8 വിക്കറ്റിന്  132 റണ്‍സാണ് നമീബിയക്കു നേടാനായത്.  മോശമല്ലാത്ത തുടക്കമായിരുന്നു നമീബിയയ്ക്ക്   ഓപ്പണര്‍മാരായ ബാര്‍ഡും വാന്‍ലിന്‍ഗെനും ചേര്‍ന്നു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 33 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടി.  ബുംറയാണ് ഇന്ത്യക്കു കളിയിലെ ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത്. പുള്‍ ഷോട്ടിനു ശ്രമിച്ച ലിന്‍ഗെനെ മുഹമ്മദ് ഷമിക്കു സമ്മാനിക്കുകയായിരുന്നു ബുംറ. പിന്നീട് ജഡേജയും അശ്വിനും ചേര്‍ന്ന് നമീബിയന്‍ ബാറ്റി൦ഗ് നിരയെ  തകര്‍ത്തു.  


Also Read: T20 World Cup 2021 : ഇന്ത്യൻ താരങ്ങൾ രാജ്യത്തിനെക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ഐപിഎല്ലിനെന്ന് കപിൽ ദേവ്


 ഈ മത്സരത്തില്‍ നേടിയ വിജയത്തോടെ  കോച്ച് രവി ശാസ്ത്രിയെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും (Virat Kohli)  വിജയത്തോടെ യാത്രയാക്കാന്‍  ഇന്ത്യന്‍ ടീമിനു സാധിച്ചു. 


ഇന്ത്യന്‍ ടി20 ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ലോകകപ്പിനു ശേഷം ടി0 ടീമിന്‍റെ   നായക സ്ഥാനമൊഴിയുമെന്ന് കോഹ്ലി പ്രഖ്യാപിച്ചിരുന്നു.  


Also Read: IPL 2022 Mega Auction: ഈ താരത്തെ കൈക്കലാക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് മുടക്കേണ്ടി വരും വന്‍ തുക...!! താരം ആരെന്നറിയുമോ?


കോച്ച് രവി ശാസ്ത്രിക്കും ദേശീയ ടീമിനൊപ്പം വിടവാങ്ങല്‍ മല്‍സരമായിരുന്നു ഇത്. ലോകകപ്പ് വരെയായിരുന്നു അദ്ദേഹത്തിന്‍റെ കാലാവധി. 


പുതിയ പരിശീലകനായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡിനെ BCCIഇതിനോടകം  നിയമിച്ചു കഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.