സിഡ്നി : ടി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സുമായി എറ്റുമുട്ടു. ഉച്ചയ്ക്ക് 12.30നാണ് മത്സരം. പാകിസ്ഥാനെതിരെ നേടിയ ത്രസിപ്പിക്കുന്ന ജയം തുടർന്ന് ടൂർണമെന്റിൽ കൂടുതൽ ആധിപത്യം സൃഷ്ടിക്കാനാകും ഇന്ത്യ ശ്രമിക്കുക. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചായതിനാൽ രോഹിത് ശർമ ടോസ് നേടിയാൽ ബാറ്റിങ് തന്നെ തിരഞ്ഞെടുത്തേക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ നെതർലൻഡ്സ് മത്സരം എപ്പോൾ എവിടെ എങ്ങനെ കാണാം? 


ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം. സിഡ്നിയിൽ വെച്ചാണ് മത്സരം. സ്റ്റാർ നെറ്റ്വർക്കാണ് ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേഷണ അവകാശമുള്ളത്. ഓൺലൈനിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും മത്സരം തത്സമയം കാണാൻ സാധിക്കും.


ALSO READ : T20 World Cup 2022 : ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഐർലൻഡ്; ജയം മഴ നിയമത്തിന്റെ പിൻബലത്തിൽ


ഇന്നത്തെ മത്സരത്തിന് ശേഷം 30-ാം തീയതി ദക്ഷിണാഫ്രിക്കയെ നേരിടുന്നതിനാൽ ബാറ്റിങ് നിരയിൽ കൂടുതൽ ആത്മവിശ്വാസം ഒരുക്കനാകും ഇന്ത്യ ഇന്ന് ശ്രമിക്കുക. പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ആദ്യ മൂന്ന് വിക്കറ്റ് വീഴ്ചയിൽ ഇന്ത്യ സമ്മർദ്ദത്തിലാകുകയും ചെയ്തിരുന്നു. മുൻനിര ബാറ്റർമാർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുന്നതിന് ഇന്നത്തെ മത്സരം പ്രയോജനപ്പെടുത്തിയേക്കും. 


ബോളിങ്ങിലും വലിയ  മാറ്റം വരുത്താൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തയ്യാറാകില്ല. ഡച്ച് ടീമിൽ ഇടം കൈയ്യൻ ബാറ്റർമില്ലാത്തതിനാൽ ആർ അശ്വിന് പകരം ലഗ് ബ്രേക്ക് ബോളർ യുസ്വേന്ദ്ര ചഹലിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. ഹാർദിക് പാണ്ഡ്യ ഇന്ന് ടീമിലുണ്ടാകുമെന്ന സൂചനയായിരുന്നു കഴിഞ്ഞ ദിവസം ബോളിങ് കോച്ച് പരസ് മാംബ്രെ നൽകിയത്. പാണ്ഡ്യയ്ക്ക് വിശ്രമം നൽകി ദീപക് ഹൂഡയ്ക്ക് അവസരം നൽകണമെന്നായിരുന്നു ചില ക്രിക്കറ്റ് പണ്ഡിറ്റികൾ അഭിപ്രായം പങ്കുവച്ചത്. എന്നാൽ ബോളിങ് കാര്യമായ മാറ്റങ്ങൾ വരുത്താതെ നിലവിലെ ഇലവനെ അതേപടി മുന്നോട്ട് കൊണ്ടുപോകാനാണ് രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും തീരുമാനമെടുത്തേക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.