Dubai : ക്രിക്കറ്റിലെ ഏറ്റവും ഗ്ലാമർ പോരാട്ടമാണ് ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) തമ്മിലുള്ളത്. അത് ലോകകപ്പ് (T20 World Cup) പോലെ ഒരു മേജർ ടൂർണമെന്റിലേക്കെത്തുമ്പോൾ ആവേശം ഒന്നും കൂടി. താരങ്ങൾക്ക് മാത്രമല്ല ഇരു ടീമുകളുടെ ആരാധകരുടെ ആവേശമാണ് ഒട്ടും അടക്കാൻ സാധിക്കാത്തത്. അതിന് ഉദ്ദാഹരണമാണ് ഒക്ടോബർ 24ന് നടക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ (India vs Pakistan Match Ticket) വിറ്റൊഴിഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്യാലറിയിലെ ഏറ്റവും ഉയർന്ന് ടിക്കറ്റ് ശ്രേണിയായ 2 ലക്ഷം രൂപയോളം വരുന്ന വിഐപി സ്യൂട്ടിൽ ഒരു ടിക്കറ്റ് പോലും ബാക്കിയില്ല എന്നാണ് വാസ്തവം. അതേസമയം മറ്റുള്ള മത്സരങ്ങളിൽ സാധാരണ ടിക്കറ്റുകൾ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. 


ALSO READ : T20 World Cup : ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കവെ ഇന്ത്യൻ ടീമിൽ മാറ്റം


ഒക്ടോബർ 4ന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുടനെ തന്നെ ജനറൽ പവലിയൻ ടിക്കറ്റുകൾ വിറ്റ് തീർന്നിരുന്നു. മിനിറ്റുകൾക്കുള്ളിലാണ് ജനറൽ ടിക്കറ്റുകൾ വിറ്റ് പോയത്. ഇത് കൂടാതെ ഇന്ത്യയുടെ മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ ജനറൽ ടിക്കറ്റുകൾ വിറ്റ് പോയിട്ടുണ്ട്.


9,400 ദിനാറാണ് (1.96 ലക്ഷം രൂപ) ഏറ്റവും ഉയർന്ന ടിക്കറ്റ നിരക്ക്. 250 ദിനാറാണ് (5,000 രൂപ) ഒരാൾക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇതിനിടയിൽ വില വരുന്ന എല്ലാ ടിക്കറ്റുകളും വിറ്റ് പോയിരിക്കുകയാണ്.


ALSO READ : T20 World Cup 2021: 'Billion Cheers Jersey' അണിഞ്ഞ് ഇന്ത്യന്‍ ടീം ...!! ലോകകപ്പിനുള്ള പുതിയ ജേഴ്‌സി പുറത്തിറക്കി


അതേസമയം ദുബായിലുള്ള പ്രവാസികൾ ബ്ലാക്കിൽ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ലഭിക്കുമോ എന്ന് തേടുകയാണ്. കൂടാതെ ഐസിസി ഇനിയും ടിക്കറ്റുകൾ അനുവദിക്കുമെന്നാണ് ചില മേഖലകളിൽ നിന്ന് സ്ഥരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നത്. 


അങ്ങനെയെങ്കിൽ ടി20 ലോകകപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രേവശിച്ച്, ബൈ ദുബായി ടിക്കറ്റ് തിരഞ്ഞെടുക്കുക. ശേഷം ഇന്ത്യ പാകിസ്ഥാൻ മത്സരം തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഏത് ശ്രേണിയുള്ള ടിക്കറ്റാണോ വേണ്ടത് അത് തിരഞ്ഞെടുക്കേണ്ടതാണ്. 


ALSO READ : T20 World Cup 2021 : ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ ഒരുങ്ങി 'Th8 Palm' അത്യാഡംബര ഹോട്ടല്‍, ചിത്രങ്ങള്‍ കാണാം


ഒക്ടോബർ 24നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിരകാല വൈരികളായ ഇന്ത്യ പാകിസ്ഥാൻ മത്സരം. സൂപ്പർ സൺഡെയിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം. 


ലോകകപ്പിനുള്ള രണ്ട് സന്നാഹ മത്സരത്തിൽ ജയിച്ചതിന്റെ ആധിപത്യത്തിലാണ് ഇന്ത്യ ബദ്ധ വൈരികൾക്കെതിരെ ഇറങ്ങുന്നത്. പാകിസ്ഥാനാകാട്ടെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോൽക്കുകയും ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.