Dubai: ഇന്ത്യന്‍  T20 ടീമിനെ  രോഹിത് ശര്‍മ  തന്നെ നയിക്കുമെന്ന സൂചന നല്‍കി  വിരാട് കോഹ്ലി.


COMMERCIAL BREAK
SCROLL TO CONTINUE READING

T20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ നമീബിയക്കെതിരായ മല്‍സരത്തിലെ ടോസിനു ശേഷം സംസാരിക്കവേ ആണ്  കോഹ്ലി ഈ സൂചന നല്‍കിയത്.  


മികച്ച കരങ്ങളില്‍ ഈ ടീമിനെ മുന്നോട്ടു കൊണ്ടു പോവാന്‍ അടുത്തയാള്‍ വരേണ്ട സമയമായെന്നാണ് താന്‍ കരുതുന്നതെന്ന്  കോഹ്ലി  (Virat Kohli) വ്യക്തമാക്കി. രോഹിത് ശര്‍മ ഇവിടെയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് നല്ല കരങ്ങളിലാണെന്നും കോഹ്ലി  പറഞ്ഞു. 'ഇന്ത്യന്‍ ടീമിനെ നയിക്കാനായത് വലിയ ബഹുമതി തന്നെയാണ്. അവസരം ലഭിച്ചപ്പോള്‍ കഴിവിന്‍റെ പരമാവധി തന്നെ നല്‍കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. പക്ഷെ കുറച്ച് ഇടം സൃഷ്ടിച്ച് മുന്നോട്ടു പോവേണ്ട സമയമാണിത്. ടീമിന്‍റെ പ്രകടനത്തില്‍ തനിക്കു അതിയായ അഭിമാനമുണ്ട്', കോഹ്ലി കൂട്ടിച്ചേര്‍ത്തു.


Also Read: T20 World Cup: നമീബിയയെ 9 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; ശാസ്ത്രി യുഗത്തിന് വിജയത്തോടെ പര്യവസാനം


ഇന്ത്യ Vs നമീബിയ  T20 ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിയുടെ അവസാനത്തെ മല്‍സരമായിരുന്നു. ലോകകപ്പിനു ശേഷം T20യില്‍ നായകസ്ഥാനമൊഴിയുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തില്‍ ടീമിന്‍റെ പുതിയ  നായകന്‍ ആരെന്ന ചോദ്യം  ചര്‍ച്ചയായിരിയ്ക്കുന്ന സാഹചര്യത്തിലാണ് കോഹ്ലി  സൂചനകള്‍ നല്‍കിയത്. 


T20 World Cup -ല്‍ സെമി ഫൈനല്‍ കാണാതെയാണ് ഇന്ത്യ പുറത്തായത്. ഇന്ത്യയെ പിന്തള്ളി ന്യൂസിലാന്‍ഡ് ഗ്രൂപ്പില്‍ നിന്നും സെമിയിലേക്കു മുന്നേറുകയായിരുന്നു. ഇതോടെയാണ് നമീബിയയുമായുള്ള സൂപ്പര്‍ 12ലെ അവസാനത്തെ മല്‍സരം ഇന്ത്യയുടെയും ടി20 നായകനെന്ന നിലയില്‍ കോഹ്ലിയുടെയും അവസാന മത്സരമായി  മാറിയത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.