T20 World Cup| അങ്ങിനെ ആ മോഹങ്ങൾക്ക് വിട, അഫ്ഗാനെ തകർത്ത് ന്യൂസിലാൻറ് സെമിയിൽ,ഇന്ത്യ പുറത്ത്
125 റൺസെന്ന അഫ്ഗാൻറെ സ്കോർ 18.1 ഒാവറിൽ ന്യസിലാൻറ് രണ്ട് വിക്കറ്റിലാണ് മറികടന്നത്.
Abu Dhabi: ട്വൻറി-20 ലോകകപ്പിൽ നിന്നും ന്യൂസിലാൻ് സെമിയിൽ കടന്നു. അഫ്ഗാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് ന്യൂസിലാൻറിന് സെമിയിലേക്കുള്ള വഴി തെളിഞ്ഞത്.
125 റൺസെന്ന അഫ്ഗാൻറെ സ്കോർ 18.1 ഒാവറിൽ ന്യസിലാൻറ് രണ്ട് വിക്കറ്റിലാണ് മറികടന്നത്. ഭേദപ്പെട്ട തുടക്കം തന്നെയാണ് ന്യൂസിലാൻറിനെ തുണച്ചത്.
അഫ്ഗാൻറെ തോൽവിയോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു. നമീബിയെ ഇനി മികച്ച മാർജിനിൽ തോൽപ്പിച്ചാലും ഇനി ഇന്ത്യക്ക് സെമിയിൽ എത്താനാവില്ല. പാകിസ്താനാണ് ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തിയ ആദ്യത്തെ ടീം.
ALSO READ : Rahul Dravid| രാഹുൽ ദ്രാവിഡ് ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ
68 റൺസെന്ന ന്യൂസിലാൻറിൻറെ കൂട്ട് കെട്ട് കെയിന്‍ വില്യംസണും ഡെവണ്‍ കോണ്‍വേയും ചേര്‍ന്നാണ് ഉണ്ടാക്കിയത്. ഇതാണ് ന്യൂസിലാൻറിനെ വിജയത്തിലേക്ക് എത്തിച്ചത്. അതേസമയം മാര്‍ട്ടിന്‍ ഗപ്ടില്‍(28), ഡാരില്‍ മിച്ചല്‍(17) എന്നിവരും സ്കോറിലേക്ക് നിര്‍ണ്ണായക സംഭാവന നല്‍കി. വില്യംസണ്‍ 40 റണ്‍സും കോണ്‍വേ 36 റണ്‍സും നേടി വിജയ സമയത്ത് പുറത്താകാതെ ക്രീസില്‍ നിന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...