Dubai : ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനെ (Shardul Thakur) ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിന്റെ (T20 World Cup Indian Team) പ്രധാന സ്ക്വാഡിൽ ഉൾപ്പെടുത്തി. ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേലിന് (Axar Patel) പകരമാണ് ഷാർദുല്ലിനെ ഇന്ത്യൻ ടീമിന്റെ റിസർവ് പട്ടികയിൽ പ്രധാന സ്ക്വാഡിലേക്ക് മാറ്റിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ സെപ്റ്റംബർ 8ന് പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ അക്സർ പട്ടേൽ പ്രധാന സ്ക്വാഡിലായിരുന്നു. താക്കൂറാകട്ടെ ശ്രയസ് ഐയ്യർ, ദീപക് ചഹർ എന്നിവരോടൊപ്പം റിസർ താരങ്ങളുടെ പട്ടികയിലായിരുന്നു. പകരം അക്സറിനെ റിസർവ് ടീമിലേക്ക് മാറ്റുകയും ചെയ്തു.


ALSO READ : Sanju Samson ലോകകപ്പ് ടീമിലേക്കോ? താരത്തോട് BCCI യുഎഇയിൽ തുടരാൻ നിർദേശിച്ചു എന്ന് റിപ്പോർട്ട്



അതേസമയം ഫോമില്ലാഴ്മ വിമർശനം നേരിടുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിലനിർത്തിയിരിക്കുകയാണ്. കൂടാതെ ഇന്ത്യൻ ടീമിന്റെ പരിശീലന സഹായത്തിന് എട്ട് താരങ്ങളെയും കഴിഞ്ഞ ദിവസം ബിസിസിഐ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.


ആവേഷ് ഖാൻ, ഉമ്രാൻ മാലിക്ക്, ഹർഷാൽ പട്ടേൽ, ലുക്മാൻ മെറിവാലാ, വെങ്കടേശ് ഐയ്യർ, കരൺ ശർമ, ഷാഹ്ബാസ് അഹമ്മദ്, കെ ഗൗതം എന്നിവരെയാണ് നെറ്റ് പ്രാക്ടീസിനും മറ്റും ഇന്ത്യൻ ടീമിനൊപ്പം പരിഗണിച്ചിരിക്കുന്നത്.


ALSO READ : Virat Kohli Resignation : റിപ്പോർട്ടുകളെല്ലാം ശരിവെച്ച് വിരാട് കോലി ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു


എന്നാൽ ടീമിൽ ഇനിയും മാറ്റങ്ങളുണ്ടാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ നൽകുന്ന വിവരം. കഴിഞ്ഞ മലയാളി താരം സഞ്ജു സാംസണിനോട് ബിസിസിഐ യുഎഇയിൽ തന്നെ നിർദേശം നൽകിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അത് രാജസ്ഥാൻ റോയസിന്റെ സ്പോൺസർ ദുബായി എക്സപോയുമായി ബന്ധപ്പെട്ടാണ് താരം യുഎഇയിൽ തുടരുന്നതെന്നും മറ്റ് റിപ്പോർട്ടുകൾ പറയുന്നുമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയും സഞ്ജുവും യാതൊരു വിശദീകരണവും നൽകിട്ടില്ല.


ALSO READ : India T20 World Cup Squad : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാൻ ഇല്ല ആർ. അശ്വിൻ ടീമിൽ, ധോണി ടീമിന്റെ മെന്റർ


ഒക്ടോബർ 17ന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ മത്സരം ഒക്ടോബർ 24നാണ്. സൂപ്പർ 12ൽ നേരിട്ട് മത്സരിക്കുന്ന ഇന്ത്യ ദുബായിൽ വെച്ച് ചിരകാല വൈരികളായ പാകിസ്ഥാനെതിരെയാണ് ടൂർണമെന്റിൽ ആദ്യം ഇറങ്ങുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.