പാകിസ്താനെതിരെയുള്ള ആവേശ ജയം, നെതർലാൻഡിനെതിരായ നേടിയ രണ്ടാം ജയം, ആത്മവിശ്വാസത്തൊടെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ പെർത്തിൽ ഇറങ്ങുന്നത്. എതിരാളികളുടെ ബൗളിംഗ് നിരയെ എങ്ങനെ നേരിടാമെന്ന തന്ത്രങ്ങളാണ്  ഇന്ത്യൻ ബാറ്റർമാർ മെനയുന്നത് . മൂന്നാം വിജയം നേടി സെമി ഫൈനലിലേക്കുള്ള യാത്ര അനായാസമാക്കുക എന്നതാണ് ഇന്ത്യൻപടയുടെ ലക്ഷ്യം 


COMMERCIAL BREAK
SCROLL TO CONTINUE READING

രോഹിത് ശർമ്മ ഫോമിലേക്ക് എത്തുന്നുണ്ടെങ്കിലും ഓപ്പണിംഗ് ഇപ്പോഴും സേഫല്ല.  കെ എൽ രാഹുൽ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല.  മോശം ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ ആദ്യ രണ്ട് മത്സരങ്ങളിലും രണ്ടക്കം പോലും കണ്ടിട്ടില്ല.  ഇതിനിടെയാണ് രാഹുലിനെ മാറ്റണമെന്നും പകരക്കാരനെ കണ്ടെത്തണമെന്ന ആവശ്യവും ഒരു വിഭാഗം ആരാധകർ ഉന്നയിച്ചത്. 

Read Also: Offshore Betting Sites : വാഗ്ദാനങ്ങൾ വൻ തുക; സർക്കാരിന് നഷ്ടമോ? ബെറ്റിങ് സൈറ്റുകൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നത് എങ്ങനെ? | Explainer


എന്നാൽ രാഹുലിനെ ഒഴിവാക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങൾക്ക് താൽകാലിക മറുപടി ബാറ്റിംഗ് കോച്ച് നൽകിയിരിക്കുകയാണ്.  പ്ലേയിങ്ങ് ഇലവനില്‍ നിന്നും രാഹുലിനെ ഒഴിവാക്കുന്നതിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലായെന്നാണ് വിക്രം റാത്തോർ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 


വിലയിരുത്തലിന്റെ സമയമായിട്ടില്ലെന്നും പരിശീലന മത്സരത്തിലുൾപ്പെടെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് രാഹുലെന്നും പരിശീലകൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതിനാൽ ഇപ്പോൾ ഒരു മാറ്റത്തിൻറെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് വിക്രം റാത്തോർ പറഞ്ഞത്.  പവര്‍പ്ലേയില്‍ മിതമായി സമീപിക്കുന്ന രാഹുൽ ഫോമിലേക്ക് തിരിച്ചെത്തിയാല്‍ കാര്യങ്ങള്‍ മാറുമെന്ന് പരിശീലകൻ പറയുമ്പോഴും ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം ഇന്ത്യൻ ഓപ്പണറിന്  ഏറെ നിർണായകമാണ്.

Read Also: ISL Kerala Blasters vs Mumbai City: ബ്ലാസ്റ്റേഴ്‌സിന് ഹാട്രിക്ക് തോൽവി; മുംബൈയോട് തോറ്റത് എതിരില്ലാത്ത 2 ഗോളിന്


അതേസമയം, മധ്യനിരയിലെ പ്രധാന ചോദ്യമാണ് ദിനേഷ് കാർത്തിക്കോ ഋഷഭ് പന്തോ? എന്നത്.  പന്ത് ഒരു മാച്ച് വിന്നർ ആണെന്ന അഭിപ്രായമുള്ള പരിശീലകൻ, ദിനേഷ് കാർത്തിക്കിനെ വെട്ടി പന്തിന് അവസരം നൽകാൻ സാധ്യതയില്ല എന്നാണ് സൂചന നൽകുന്നത്. പന്തിനെയും കാർത്തിക്കിനെയും ഒരുമിച്ച് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ പ്രയാസമാണ്.  


ഏത് ടീമിനെതിരെയും  പന്തിന് വിനാശകാരിയാകാന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് പൂർണ വിശ്വാസമുള്ളതായും വിക്രം പറഞ്ഞു. എന്നാൽ അവസരം എപ്പോള്‍ വേണമെങ്കിലും വരാമെന്നും  മാനസികമായും ശാരീരികമായും സജ്ജനായിരിക്കണമെന്നും പന്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.‌

Read Also: Pak Bean Controversy: രാഷ്ട്രത്തലവൻമാർ പോലും കൊമ്പുകോർക്കുന്നു, പാക് ബീൻ ട്വിറ്ററിൽ വൈറൽ
  
പെര്‍ത്തില്‍ സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍മാരെ എങ്ങനെയാകും നേരിടുക എന്നത് പ്രധാനമാണ്.  ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വിക്കറ്റുകളില്‍ ഒന്നാണ് പെര്‍ത്ത്. ദക്ഷിണാഫ്രിക്കൻ പേസര്‍മാരുടെ അതിവേഗത്തിലെത്തുന്ന പന്തുകളെയാണ് ഇന്ത്യ കാത്തിരിക്കുന്നത്. 


ഫാസ്റ്റ് ബൗളര്‍മാരെ സഹായിക്കുന്ന ബൗണ്‍സുള്ള പിച്ചിൽ  റബാഡ, നോര്‍ജേ  എന്നിവരുടെ സ്‌പെല്ലുകള്‍ നിർണായകമാകും ഈ സീസണിൽ പെർത്തിൽ നടന്ന മൂന്ന് മത്സരങ്ങളിലായി 24 വിക്കറ്റുകളാണ് പേസര്‍മാര്‍ എറിഞ്ഞിട്ടത്. നിലവിലെ കാലാവസ്ഥയിൽ സ്വിങ് കണ്ടെത്താന്‍ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞാല്‍ ഫോമില്ലാതെ നില്‍ക്കുന്ന രാഹുലിന് ഉള്‍പ്പെടെ കൂടുതൽ തലവേദനയാകും. 

Read Also: T20 World Cup 2022: പാക്കിസ്ഥാനെ ഞെട്ടിച്ച് സിംബാബ്വെ; ജയം ഒരു റണ്ണിന്


അതേസമയം, പേസർമാർക്കൊപ്പം സ്പിന്നർമാരും പെർത്തിൽ മിന്നുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളിലെ  മാക്‌സ് വെല്ലിന്റെയും, ഷദബ് ഖാന്റെയും ധനഞ്ജയ സില്‍വയുടെയും പന്തുകൾ അതിന് തെളിവാണ്. ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി കേശവ് മഹാരാജ് എത്തുമ്പോൾ രവിചന്ദ്രൻ അശ്വിനെ മുൻനിർത്തി ഇന്ത്യയും പൊരുതും. ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച് വിജയം മൂന്നാം ജയം സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചാൽ ഗ്രൂപ്പ് ടോപ്പർമാരായി അനായാസമായി ഇന്ത്യയ്ക്ക് സെമി ഫൈനലിനിറങ്ങാം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.