ഷെയ്ൻ വോണിന്റെ മരണകാരണം എന്ത്? കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തായ്ലൻഡ് പോലീസ്
ശരീര ഭാരം കുറയ്ക്കാനുള്ള ഡയറ്റിലായിരുന്നു വോൺ എന്നാണ് റിപ്പോർട്ടുകൾ. മരിക്കുന്നതിന് അഞ്ച് ദിവസം മുൻപ് ഇതുമായി ബന്ധപ്പെട്ട് വോൺ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിട്ടിരുന്നു.
ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ ആകസ്മികമായ വിയോഗം ക്രിക്കറ്റ് ലോകത്തെ ഏറെ ഞെട്ടിച്ച ഒന്നാണ്. വോണിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ തുടരുകയാണ്. അന്വേഷണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ തായ്ലൻഡ് പോലീസ്. ഹൃദയാഘാതത്തെ തുടർന്നാണ് വോൺ മരിച്ചതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
റിപ്പോർട്ടുകൾ പ്രകാരം, തായ്ലൻഡിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയ വോണിനെ തന്റെ വില്ലയിൽ അബോധാവസഥയിൽ കണ്ടെത്തുകയായിരുന്നു. വോണിന് ഹൃദയാഘാതം ഉണ്ടായി എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. വോൺ ധാരാളം മദ്യം കഴിച്ചിരുന്നുവെന്ന് പറയപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം മദ്യപിച്ചിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് ടീമിന്റെ പുതിയ പ്രസ്താവനയിൽ പറയുന്നത്.
Also Read: Shane Warne: ക്രിക്കറ്റ് സൂപ്പർ സ്റ്റാർ, സ്പിൻ മാന്ത്രികൻ; പുൽമൈതാനത്തിന് പുറത്ത് വിവാദങ്ങളുടെ തോഴൻ
എന്നാൽ ശരീര ഭാരം കുറയ്ക്കാനുള്ള ഡയറ്റിലായിരുന്നു വോൺ എന്നാണ് റിപ്പോർട്ടുകൾ. മരിക്കുന്നതിന് അഞ്ച് ദിവസം മുൻപ് ഇതുമായി ബന്ധപ്പെട്ട് വോൺ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിട്ടിരുന്നു. പഴയം ചിത്രം പങ്കുവച്ച് കൊണ്ട് വീണ്ടും ഇതുപോലെയാകണം എന്നാണ് അദ്ദേഹം കുറിച്ചത്.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കായി വോൺ ഡോക്ടറെ സന്ദർശിച്ചിരുന്നുവെന്ന് തായ്‌ലൻഡ് പോലീസ് വെളിപ്പെടുത്തുന്നു. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം അവർ ഇതുവരെ വ്യക്തമായിട്ടില്ല. വോണിന്റെ മുറിയിൽ രക്തം കണ്ടതായി പ്രവിശ്യാ പോലീസ് കമാൻഡർ സതിത് പോൾപിനിറ്റും പറഞ്ഞിരുന്നു. സിപിആർ നടപടിക്രമങ്ങൾ ആരംഭിച്ചപ്പോൾ രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.
അതേസമയം വോണറുടെ മൃതദേഹം ഓസ്‌ട്രേലിയയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ച തായ്ലൻഡ് പോലീസിന് തായ്‌ലൻഡിലെ ഓസ്‌ട്രേലിയൻ അംബാസഡർ അലൻ മക്കിന്നൻ നന്ദി പറഞ്ഞു. മാർച്ച് 4 വെള്ളിയാഴ്ചയാണ് ഷെയ്ൻ വോണിനെ തായ്‌ലൻഡിലെ കോ സാമുയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായിരുന്നു ആരാധകർ വോണിയെന്ന് വിളിച്ചിരുന്ന ഷെയ്ൻ വോൺ. 15 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തിൽ 708 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും, രണ്ടാമത്തെ ലോക ക്രിക്കറ്റ് താരവുമായിരുന്നു ഷെയ്ൻ വോൺ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.