കൊളംബോ: പതിവുപോലെ മഴ വീണ്ടും വില്ലനായതോടെ ഇന്ത്യ - പാകിസ്താന്‍ ആവേശപ്പോരാട്ടം തടസപ്പെട്ടു. മത്സരം ആവേശകരമായി തുടരവെ രസംകൊല്ലിയായി മഴ എത്തുകയായിരുന്നു. ഇതോടെ ഇന്ന് മത്സരം പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് അമ്പയര്‍മാര്‍ സ്ഥിരീകരിച്ചു. റിസര്‍വ് ദിനമായ നാളെ 50 ഓവര്‍ മത്സരം തന്നെ നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും നല്‍കിയത്. പാകിസ്താന്റെ പേരുകേട്ട പേസര്‍മാരെ ഇരുവരും നിര്‍ഭയമായി നേരിട്ടു. പവര്‍പ്ലേയില്‍ ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദിയ്‌ക്കെതിരെ നയം വ്യക്തമാക്കുന്ന സിക്‌സറോടെയാണ് രോഹിത് തുടങ്ങിയത്. പ്രതിരോധിക്കാന്‍ ശ്രമിക്കാതെ ആക്രമിച്ച് കളിക്കുക എന്ന തീരുമാനം ഓപ്പണര്‍മാര്‍ മനോഹരമായി നടപ്പിലാക്കി. 


ALSO READ: രാഹുൽ എത്തി; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് സഞ്ജുവിനെ പറഞ്ഞു വിട്ടു


ഷഹീന്‍ അഫ്രീദിയാണ് ആദ്യം തന്നെ ഓപ്പണര്‍മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. പിന്നീട് ഷദാബ് ഖാനെ രോഹിത് ശര്‍മ്മ കടന്നാക്രമിക്കുകയും ചെയ്തു. പാക് നിരയില്‍ നസീം ഷായും ഹാരിസ് റൗഫും ഒരു പരിധി വരെ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒന്നാം വിക്കറ്റില്‍ 121 റണ്‍സാണ് രോഹിത്തും ഗില്ലും കൂട്ടിച്ചേര്‍ത്തത്. രോഹിത് 56 റണ്‍സും ഗില്‍ 51 റണ്‍സും നേടി പുറത്തായി. 


മത്സരം നിര്‍ത്തി വെയ്ക്കുമ്പോള്‍ 8 റണ്‍സുമായി വിരാട് കോഹ്ലിയും 17 റണ്‍സുമായി കെ.എല്‍ രാഹുലുമാണ് ക്രീസില്‍. ഇടയ്ക്ക് മഴയ്ക്ക് നേരിയ ശമനമുണ്ടായപ്പോള്‍ മത്സരം ആരംഭിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഔട്ട്ഫീല്‍ഡ് നനഞ്ഞത് വെല്ലുവിളിയായി. 34 ഓവറാക്കി ചുരുക്കി മത്സരം ആരംഭിക്കാനിരിക്കെയാണ് വീണ്ടും മഴയെത്തിയത്. ഇതോടെ മത്സരം റിസര്‍വ് ദിനത്തിലേയ്ക്ക് മാറ്റാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.