Tokyo Olympics 2020: പോരാടി കീഴടങ്ങിയ ഹോക്കി വനിതാ ടീമിനെ കൈവിടാതെ സര്‍ക്കാര്‍, പ്രഖ്യാപിച്ചത് കൈനിറയെ പാരിതോഷികങ്ങള്‍
ഇന്ത്യന്‍ ഹോക്കി പുരുഷ ടീം 41വര്‍ഷങ്ങള്‍ക്ക് ശേഷം വെങ്കല മെഡല്‍ നേടിയപ്പോള്‍ ഏവരും ആശിച്ച ഒരു കാര്യമാണ്, വനിതാ ടീം വെങ്കല മെഡല്‍ നേടുക എന്നത്...
Tokyo Olympics 2020: ഇന്ത്യന്‍ ഹോക്കി പുരുഷ ടീം 41വര്‍ഷങ്ങള്‍ക്ക് ശേഷം വെങ്കല മെഡല്‍ നേടിയപ്പോള്‍ ഏവരും ആശിച്ച ഒരു കാര്യമാണ്, വനിതാ ടീം വെങ്കല മെഡല്‍ നേടുക എന്നത്...
"Chak De India" സിനിമയുടെ ആവര്‍ത്തനം പോലെ ഒരു ചരിത്ര വിജയം കാത്തിരുന്നവര്‍ക്ക് അവസാന നിമിഷം നിരാശയായിരുന്നു ഫലം. മൈതാനത്ത് നമ്മുടെ പെണ്‍കുട്ടികള്‍ പൊരുതി തോല്‍ക്കുന്നത് ഈറനണിഞ്ഞ കണ്ണുകളോടെയാണ് രാജ്യം നോക്കിക്കണ്ടത്.
വെങ്കലപ്പോരാട്ടത്തില്‍ വനിതാ ടീം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയതിന് ശേഷമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ തോല്‍വി സമ്മതിച്ചത്. ഇരു ടീമിനും തുല്യ സാധ്യതകള്‍ കല്‍പിച്ച മത്സരത്തില്‍ ബ്രിട്ടനോട് 3-4ന് ഇന്ത്യ തോല്‍വി വഴങ്ങി.
എങ്കിലും ഹോക്കിയില്‍ ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗാണ് ഇന്ത്യന്‍ വനിതകളുടേത് എന്നാണ് വിലയിരുത്തല്‍.
അതേസമയം, കണ്ണീരോടെ മൈതാനത്തുനിന്നും മടങ്ങിയ താരങ്ങളെ സര്‍ക്കാര്‍ കൈവിട്ടിട്ടില്ല. നിരവധി പാരിതോഷികങ്ങളാണ് ഇവരെ കാത്തിരിയ്ക്കുന്നത്.
ഒളിമ്പിക്സില്‍ സെമി ഫൈനല്‍ വരെയെത്തി ചരിത്രം സൃഷ്ടിച്ച വനിതാ ടീമിലെ അംഗങ്ങള്‍ക്ക് ഹരിയാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഹരിയാനയില്‍ നിന്നുള്ള വനിതാ ഹോക്കി ടീമംഗങ്ങള്‍ക്ക് 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിലെ 9 അംഗങ്ങള്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്...!!
ചരിത്രം സൃഷ്ടിച്ച ശേഷം ഒടുവില്‍ പൊരുതി കീഴടങ്ങിയ ടീമംഗങ്ങളെ കാത്തിരിയ്ക്കുന്നത് നിരവധി പാരിതോഷികങ്ങളാണ്...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...