Lovely Lovlina! ബോക്സിംഗിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലവ്‌ലീന ബോർഗോഹെയ്ൻ
Tokyo Olympics 2020: ടോക്കിയോ ഒളിമ്പിക്സിൽ വനിതാ ബോക്സിംഗിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലവ്‌ലീന ബോർഗോഹെയ്ൻ (Lovlina Borgohain).
Tokyo Olympics 2020: ടോക്കിയോ ഒളിമ്പിക്സിൽ വനിതാ ബോക്സിംഗിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലവ്‌ലീന ബോർഗോഹെയ്ൻ (Lovlina Borgohain). ലവ്‌ലീന ആസാം സ്വദേശിയാണ്. ക്വാർട്ടറിൽ ചൈനീസ് തായ്‌പേയ് താരത്തെ തോൽപ്പിച്ചാണ് ലവ്‌ലീന ഈ നേട്ടം കരസ്ഥമാക്കിയത്.
ടോക്കിയോയിൽ ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിച്ച ലവ്‌ലീന സെമിഫൈനലിലേക്ക് കടന്നു. ഇതോടെ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ പ്രതീക്ഷ കൂടി.
Also Read: Tokyo Olympics 2020 : ഇന്ത്യയുടെ മോഹം പൊലിഞ്ഞു, മേരി കോം ബോക്സിങ് പ്രീ-ക്വാർട്ടറിൽ പുറത്ത്
വനിതകളുടെ ബോക്സിങ്ങില്‍ 69 കിലോ വിഭാഗത്തിലേക്കാണ് ലവ്‌ലീന മത്സരിച്ചത്. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പെയ് താരം ചെന്‍ നിന്‍ ചിന്നിനെ തകര്‍ത്താണ് ലവ്ലിന സെമിയിലേക്ക് മുന്നേറിയത്.
നാലാം സീഡും മുന്‍ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്ലിന പരാജയപ്പെടുത്തിയത് എന്നത് മറ്റൊരു മധുര പ്രതികാരം കൂടിയാണ്.
അതായത് 2018 ലോക ചാംപ്യൻഷിപ്പിൽ ലവ്‌ലിനയെ തോൽപ്പിച്ചിട്ടുള്ള ചെന്നിനെ ഇത്തവണ പഞ്ച് ചെയ്ത് പുറത്താക്കിയത് മറ്റൊരു നേട്ടം. 2018, 2019 ലോകചാമ്പ്യൻഷിപ്പുകളിൽ വെങ്കലമെഡൽ ജേതാവാണ് ലവ്‌ലിന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...