Tokyo Olympics 2020: ലോകത്തിന്റെ മിഴികൾ ടോക്യോയിലേക്ക്; ഒളിമ്പിക്സിന് തിരിതെളിഞ്ഞു
ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്
ടോക്യോ: മഹാമാരിയുടെയും അനിശ്ചിതത്വത്തിന്റെയും ഇരുട്ടിൽ ഇത്തിരിവെട്ടമായി ടോക്യോയിൽ ഒളിമ്പിക്സിന് തിരിതെളിഞ്ഞു. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ടോക്യോയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ അതീവ സുരക്ഷാക്രമീകരണങ്ങളോടെയാണ് ഇത്തവണ ഒളിമ്പിക്സ് നടത്തുന്നത്.
42 വേദികളായി 33 കായിക ഇനങ്ങളിൽ 339 പ്രതിഭകൾ മാറ്റുരയ്ക്കും. എംസി മേരികോം, മൻപ്രീത് സിംഗ് എന്നിവരാണ് പരേഡിൽ ഇന്ത്യൻ പതാകയേന്തിയത്. ജപ്പാൻ ചക്രവർത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സംഘത്തിൽ നിന്ന് 26 പേരാണ് ഉദ്ഘാടന മത്സരത്തിൽ പങ്കെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.